Updated on: 8 February, 2023 7:00 PM IST
നെറ്റ് സീറോ കാർബൺ പദ്ധതിക്ക് ജില്ലയിൽ തുടക്കം

കോട്ടയം: സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന 'നെറ്റ് സീറോ കാർബൺ  കേരളം ജനങ്ങളിലൂടെ' പദ്ധതിക്ക് കോട്ടയം ജില്ലയിൽ തുടക്കം.

ബന്ധപ്പെട്ട വാർത്തകൾ: കാർഷികമേഖലയിലെ കാർബൺ ന്യൂട്രൽ രീതി

പദ്ധതി നടപ്പാക്കുന്ന തിരുവാർപ്പ്, വെളിയന്നൂർ, വാഴൂർ, മീനച്ചിൽ, എലിക്കുളം എന്നീ പഞ്ചായത്തുകളുടെ അധ്യക്ഷൻമാരുടേയും സ്ഥിരം സമിതി അധ്യക്ഷൻമാരുടേയും ജില്ലാ ഉദ്യോഗസ്ഥരുടേയും യോഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ  വിളിച്ചു ചേർത്തു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ജെ. അജിത് കുമാർ പദ്ധതി വിശദീകരണം നടത്തി.

ബന്ധപ്പെട്ട വാർത്തകൾ: കേരളം കാർബൺ ന്യൂട്രൽ സംസ്ഥാനമാകും: മന്ത്രി പി പ്രസാദ്

ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ അന്തരീക്ഷത്തിന് താങ്ങാനാവുനഎന രീതിയിൽ പരിമിതപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഊർജ്ജ സംരക്ഷണം, ഊർജ്ജ വിനിയോഗം, പാരമ്പര്യ ഇതര ഊർജ വിനിയോഗം, മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം, ഗതാഗതം തുടങ്ങിയ മേഖലകളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

യോഗത്തിൽ ജില്ലാപഞ്ചായത്തു വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ മഞ്ജു സുജിത്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരായ അജയൻ കെ. മേനോൻ, വി.പി. റെജി, സജാഷ് ശശി, ജോയി കുഴിപ്പാല, ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ സൂര്യമോൾ, ജില്ലാ പ്ലാനിങ്ങ് ഓഫീസർ ലിറ്റി മാത്യു  എന്നിവർ പങ്കെടുത്തു

English Summary: Net Zero Carbon project started in the district
Published on: 08 February 2023, 06:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now