Updated on: 13 August, 2023 12:23 AM IST
മത്സ്യത്തൊഴിലാളികൾക്ക് വല വിതരണം ചെയ്തു

മലപ്പുറം: തിരൂർ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന വല വിതരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീൻ നിർവഹിച്ചു. തിരൂർ ബ്ലാക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കൽ അധ്യക്ഷത വഹിച്ചു.​

ബ്ലോക്കിന് കീഴിലെ തീരദേശ മേഖലയായ മംഗലം, പുറത്തൂർ, വെട്ടം ഗ്രാമപഞ്ചായത്തിലെ 30 മത്സ്യത്തൊഴിലാളികൾക്കാണ് 22.5 ലക്ഷം രൂപ ചെലവിൽ വല വിതരണം ചെയ്തത്. ഇത് പ്രകാരം വിലയുടെ 75 ശതമാനം ബ്ലോക്ക് പഞ്ചായത്തും ശേഷിക്കുന്ന 25 ശനമാനം ഗുണഭോക്തൃ വിഹിതവും ചേർത്താണ് പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാന സർക്കാരിന്റെ കോർഡിനേഷൻ കമ്മിറ്റിയുടെ പ്രത്യേകാനുമതി ലഭ്യമാക്കിയാണ് തിരൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഈ മാതൃകാ പദ്ധതി നടപ്പിലാക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷവും 50 ശതമാനം ഗുണഭോക്തൃ വിഹിതം ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയിരുന്നത്. എന്നാൽ ഇത്തവണ 25 ശതമാനം അധിക വിഹിതം ബ്ലോക്ക് പഞ്ചായത്ത് നൽകുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ഏറെ ആശ്വാസകരമാണ്. 

ആകെ ചെലവിന്റെ 25 ശമാനം മാത്രം നൽകിയാൽ മത്സ്യത്തൊഴിലാളികൾക്ക് അവരുടെ ആവശ്യാനുസരണമുള്ള വല സ്വന്തമാക്കാനാവും.

English Summary: Nets were distributed to fishermen
Published on: 13 August 2023, 12:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now