Updated on: 4 December, 2020 11:18 PM IST

തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്നജയിലിൽ മാതൃകാ കശുമാവിൻതോട്ടം സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയാകുന്നു.ജയിലിന്റെ അധീനതയിലുള്ള 485 ഏക്കറോളം വരുന്ന ഭൂമിയിൽ 25 ഏക്കറിൽ 2000 തൈകളാണ് ആദ്യഘട്ടത്തിൽ നട്ടുപിടിപ്പിക്കുക. സംസ്ഥാന കശുമാവ് വികസന ഏജൻസി ആണ് അവരുടെ ചെലവിൽ തോട്ടം തുടങ്ങുന്നത്.

മാതൃകാ കശുമാവിൻതോട്ടവും ഒപ്പം ക്രോപ്പ് മ്യൂസിയവുമായാണ് രൂപകല്പന ചെയ്യുന്നത്. ഉത്പാദനക്ഷമത കൂടുതലുള്ള കുള്ളൻ ഇനങ്ങളാണ് ഇവിടെ നടുക. ഇതിനായി കേരള കാർഷിക .കശുമാവ് കൃഷിവിഭാഗം വികസിപ്പിച്ചെടുത്ത അത്യുത്‌പാദന ഇനങ്ങളായ ധനശ്രീ, മാടക്കത്ത-2, പ്രിയങ്ക, സുലഭ, രാഘവ് എന്നീ ഇനങ്ങളോടൊപ്പം ഹൈബ്രിഡ് വിഭാഗത്തിൽപ്പെട്ട എച്ച് 1-30 എന്ന ഇനവും ഈ പ്രദർശന തോട്ടത്തിൽ കൃഷി ചെയ്യും. മൂന്നുവർഷം കഴിഞ്ഞാൽ വിളവെടുത്ത് തുടങ്ങാനാകും.

സാധാരണ സ്വകാര്യതോട്ടങ്ങളിൽ കശുമാവ് സംരക്ഷിക്കാനായി ഉപയോഗിക്കുന്ന കീടനാശിനികൾ ഉപയോഗിക്കാതെ ഒരു സമ്പൂർണ ജൈവകൃഷിയാണ് നടപ്പാക്കുക.Neലത്തിന്റെ ഉടമസ്ഥാവകാശം ജയിൽ മേധാവിയിലും കൃഷിയുടെ മേൽനോട്ടവും നടത്തിപ്പും ജയിലിലെ കൃഷിഓഫീസർക്കും നൽകുംവിധമാണ് പദ്ധതി നടപ്പാക്കുന്നത്.ആദ്യ 12 വർഷം കൃഷിയിൽനിന്നുള്ള ഉത്‌പന്നങ്ങൾ കശുമാവ് കൃഷി വികസന ഏജൻസിക്കു നൽകണം എന്ന വ്യവസ്ഥയുണ്ട്.പണം നൽകി കെ.എസ്.എ.സി.സി.(കേരള സ്റ്റേറ്റ് ഏജൻസി ഫോർ എക്‌സ്പാൻഷൻ ഓഫ് കാഷ്യൂ കൾട്ടിവേഷൻ) ഇത് ഏറ്റെടുക്കും.
കൃഷി പരിപാലിച്ച് നടത്തുന്ന തടവുകാർക്കുള്ള വേതനവും ഏജൻസി നൽകും വിധമാണ് കരാർ. കാലാവധി കഴിയുമ്പോൾ ജയിൽ വകുപ്പിനാകും പൂർണാവകാശം. കശുമാവ് .ഗ്രാഫ്റ്റ് ഉത്പാദിപ്പിച്ച് വിപണനം നടത്തുക, ജയിൽ അന്തേവാസികൾക്ക് കശുമാവ് കൃഷി, ഗ്രാഫ്റ്റിങ്‌, പ്രോസസിങ്‌ ഇവയിൽ പരിശീലനം നൽകുക ഇവയാണ് പ്രധാനമായും ലക്ഷ്യം. തുറന്ന ജയിലിൽനിന്നും 2000 മരത്തിൽനിന്ന് 20 ടൺ തോട്ടണ്ടിയുടെ ഉത്പാദനവും പ്രതിവർഷം കുറഞ്ഞത് 10-15 ലക്ഷം രൂപയുടെ വരുമാനവും ലക്ഷ്യമിടുന്നു.

തുറന്ന ജയിലിൽനിന്നും 2000 മരത്തിൽനിന്ന് 20 ടൺ തോട്ടണ്ടിയുടെ ഉത്പാദനവും പ്രതിവർഷം കുറഞ്ഞത് 10-15 ലക്ഷം രൂപയുടെ വരുമാനവും ലക്ഷ്യമിടുന്നു.കൃഷി ആരംഭിക്കുന്നതിന് സർക്കാർ അനുമതിയായി. കെ.എസ്.എ.സി.സി.യുമായുള്ള കരാർനടപടികൾ പുരോഗമിക്കുകയാണ്.

കടപ്പാട് മാതൃഭൂമി

English Summary: Nettukaltheri prison
Published on: 04 January 2020, 02:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now