Updated on: 4 December, 2020 11:18 PM IST

എറണാകുളം: ഡൽഹി - തിരുവനന്തപുരം പ്രത്യേക ട്രെയിനിൽ എത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ മന്ത്രി വി. എസ് സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം വിലയിരുത്തി. 15ാം തീയതി പുലർച്ചെ ഒരു മണിക്ക് പ്രത്യേക ടെയിൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തും. യാത്രക്കാരെ സ്റ്റേഷനിൽ ആരോഗ്യ വിഭാഗം ജീവനക്കാർ പരിശോധിക്കും.

രോഗലക്ഷണമുള്ള യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ആംബുലൻസ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കും. 400 യാത്രികരെയാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഇവർക്കായി നാല് മെഡിക്കൽ കൗണ്ടറുകൾ സജ്ജീകരിക്കും.

കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ ഇതുവരെ 204 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരുടെ രജിസ്ട്രേഷൻ നടപടികൾ സ്റ്റേഷനിൽ പൂർത്തിയാക്കും. ട്രെയിനിൽ എത്തുന്നവർക്ക് സ്വകാര്യ വാഹനങ്ങളിൽ പോകുന്നതിനുള്ള അനുവാദമുണ്ട്. ട്രെയിനിൽ എത്തുന്ന എല്ലാവരും വീടുകളിൽ ക്വാറന്റെനിൽ കഴിയണം.

ഗർഭിണികൾ ഉൾപ്പെടെ ശാരീരിക അവശതകൾ ഉള്ളവർക്കായി സ്റ്റേഷനിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. യാത്രികർക്ക് വ്യക്തമായ നിർദ്ദേശങ്ങൾ സ്റ്റേഷനിൽ അനൗൺസ് ചെയ്യും. വിവിധ ജില്ലകളിലേക്കുള്ള യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി ബസുകൾ ഉണ്ടായിരിക്കും.  യോഗത്തിൽ ജില്ല കളക്ടർ എസ്. സുഹാസ്, ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണർ ജി. പൂങ്കുഴലി, സബ് കളക്ടർ സ്നേഹിൽകുമാർ സിംഗ്, അസിസ്റ്റന്റ് കളക്ടർ എം. എസ്. മാധവിക്കുട്ടി,  റെയിൽവേ സുരക്ഷാസേന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

English Summary: New Delhi-Thiruvananthapuram train services
Published on: 14 May 2020, 01:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now