Updated on: 10 September, 2022 8:06 AM IST
LIC New Pension Plus

സുരക്ഷിതത്വത്തിലും നല്ല വരുമാനം നേടിത്തരുന്നതിലും പേരുകേട്ടതാണ് സർക്കാർ പിന്തുണയുള്ള ലൈഫ് ഇൻഷുറൻസ് കോപ്പറേഷൻറെ വിവിധ പോളിസികൾ.  എല്ലാ കാലങ്ങളിലും എല്‍ഐസി ജനങ്ങൾക്ക് അനുയോജ്യമായ പോളിസികൾ അവതരിപ്പിക്കുന്നുണ്ട്.  ഇപ്പോൾ ഒരു പുതിയ പെൻഷൻ സ്‌ക്കിമിനെ   പരിചയപ്പെടുത്തുകയാണ് ഈ പൊതുമേഖലാ ഇന്‍ഷൂറന്‍സ് സ്ഥാപനം.  ന്യൂ പെന്‍ഷന്‍ പ്ലസ് (New Pension Plus - NPP) എന്നാണ് ഈ വ്യക്തിഗത പദ്ധതിയുടെ പേര്.  ഇത് വ്യക്തികളെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റിലൂടെ കോര്‍പ്പസ് ഉണ്ടാക്കാന്‍ സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: LIC Jeevan Anand Policy: പ്രതിദിനം 80 രൂപ നിക്ഷേപിച്ചുകൊണ്ട് 28,000 പെൻഷൻ നേടുക

35 വയസിന് മുമ്പ് തന്നെ കൃത്യമായ വാര്‍ഷിക വരുമാനം ഉണ്ടാക്കാനോ റിട്ടയര്‍മെന്റ് സമ്പാദ്യമാക്കിമാറ്റാനോ ഈ സ്‌കീം സഹായിക്കും. നാഷണല്‍ പെന്‍ഷന്‍ സ്‌കീമിന് സമാനമായി തന്നെ ഈ പദ്ധതിയും പെന്‍ഷന്‍ നിക്ഷേപങ്ങള്‍ക്കായി അന്വേഷിക്കുന്നവര്‍ക്ക് വിവിധ ഓപ്ഷനുകള്‍ നല്‍കുന്നുണ്ട്. നിങ്ങളുടെ റിസ്‌ക് ഏറ്റെടുക്കാനുള്ള നിങ്ങളുടെ ശേഷിക്ക് അനുസരിച്ച് പദ്ധതികളില്‍ അനുയോജ്യമായത് തെരഞ്ഞെടുക്കാം. പെന്‍ഷന്‍ ബോണ്ട് ഫണ്ട്, പെന്‍ഷന്‍ സെക്യൂര്‍ഡ് ഫണ്ട്, പെന്‍ഷന്‍ ബാലന്‍സ്ഡ് ഫണ്ട്, പെന്‍ഷന്‍ ഗ്രോത്ത് ഫണ്ട്, പെന്‍ഷന്‍ ഡിസ്‌കോണ്‍ടിന്‍ഡ് ഫണ്ട് എന്നിവയാണ് ലഭ്യമായ നിക്ഷേപ ഓപ്ഷനുകള്‍.

ന്യൂ പെന്‍ഷന്‍ പ്ലസ് പ്ലാനിനെ (NPP) കുറിച്ച്

25 വയസ്സാണ് ഈ സ്‌കീമില്‍ അംഗമാകാനുള്ള കുറഞ്ഞ വയസ്. ഏറ്റവും കൂടിയ പ്രായം 75 ആണ്. എന്നാല്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 35 ഉം പരമാവധി പെന്‍ഷന്‍ ലഭിക്കാനുള്ള പ്രായം 85 ആണ്.

ഏറ്റവും കുറഞ്ഞ പോളിസി കാലാവധി പത്ത് വര്‍ഷവും പരമാവധി 42 വര്‍ഷവുമാണ്. പെന്‍ഷന്‍ സ്‌കീമില്‍ പണം അടക്കാന്‍ രണ്ട് ഓപ്ഷനുണ്ട്. സിംഗിള്‍ പ്രീമിയവും റഗുലര്‍ പ്രീമിയവുമാണ്. റഗുലര്‍ പ്രീമിയം കാലയളവ് പോളിസി കാലാവധിക്ക് തുല്യമാണ്.

പ്ലാന്‍ വാങ്ങുമ്പോഴുള്ള നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി എല്‍ഐസി ഓഫ് ഇന്ത്യയില്‍ നിന്നോ മറ്റേതെങ്കിലും ഐആര്‍ഡിഎഐ നിയന്ത്രിത ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നോ ആന്വിറ്റി പ്ലാനുകള്‍ വാങ്ങുന്നതിന് ഫണ്ട് മൂല്യത്തിന്റെ 40 ശതമാനമെങ്കിലും വിനിയോഗിക്കേണ്ടതുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: LIC Saral Pension scheme; 40 വയസ് മുതൽ 12,000 രൂപ പ്രതിമാസ പെൻഷൻ

പോളിസിയുടെ ആനുകൂല്യം വാങ്ങിത്തുടങ്ങുന്ന സമയത്ത് ഫണ്ട് മൂല്യത്തിന്റെ 60 ശതമാനം വരെ കമ്മ്യൂട്ട് ചെയ്യാം. ബാക്കിയുള്ളവ ഉടനടി അല്ലെങ്കില്‍ മാറ്റിവെച്ച ആന്വിറ്റി പ്ലാനുകള്‍ വാങ്ങാന്‍ ഉപയോഗിക്കും. ഒറിജിനല്‍ വെസ്റ്റിംഗ് തീയതി മുതല്‍ 3 മാസത്തിന് മുമ്പ് എല്‍ഐസിയെ അറിയിച്ച് ഒരു പോളിസി ഉടമയ്ക്ക് വെസ്റ്റിംഗ് തീയതി നീട്ടാവുന്നതാണ്.

ഈ സ്‌കീമില്‍ ഏറ്റവും കുറഞ്ഞ പ്രീമിയം മാസത്തിന് 3000 രൂപയും ത്രൈമാസത്തില്‍ 9000 രൂപയും ആറ് മാസം കൂടുമ്പോള്‍ അടക്കുന്നവര്‍ക്ക് 16000 രൂപയുമാണ്. വാര്‍ഷിക പേയ്‌മെന്റാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഏറ്റവും കുറഞ്ഞ പ്രീമിയം 30,000 രൂപയുമാണ്.പരമാവധി പ്രീമിയത്തിന് പരിധിയില്ല.

പോളിസിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി, വിദ്യാഭ്യാസം, ചികിത്സ, വിവാഹം, താമസം തുടങ്ങിയ നിര്‍ദ്ദിഷ്ട ആവശ്യങ്ങള്‍ക്ക് പോളിസി കാലയളവില്‍ ഫണ്ട് മൂല്യത്തിന്റെ 10 ശതമാനം മുതല്‍ 25 ശതമാനം വരെ പരമാവധി മൂന്ന് ഭാഗിക പിന്‍വലിക്കലുകള്‍ അനുവദനീയമാണ്. 100 രൂപയാണ് ചാര്‍ജ്.

നിലവിലുള്ള പോളിസികളില്‍, സാധാരണ പ്രീമിയം പ്ലാനുകളില്‍ വാര്‍ഷിക പ്രീമിയത്തിന്റെ 15.5 ശതമാനം വരെയും സിംഗിള്‍ പ്രീമിയം പ്ലാനുകളില്‍ 5 ശതമാനം വരെയും ഗ്യാരണ്ടീഡ് അഡീഷണലുകള്‍ അനുവദിക്കും.ആറാം വര്‍ഷത്തിന്റെ അവസാനത്തിലും പത്താം വര്‍ഷത്തിലും തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലും ഈ അഡീഷണലുകള്‍ ചേര്‍ക്കും

പോളിസി കാലയളവില്‍ പോളിസി ഹോള്‍ഡര്‍ നിര്‍ഭാഗ്യവശാല്‍ മരിക്കുകയാണെങ്കില്‍, ഫണ്ട് മൂല്യത്തേക്കാള്‍ ഉയര്‍ന്ന തുകയും അടച്ച മൊത്തം പ്രീമിയത്തിന്റെ 105 ശതമാനവും (നികുതികള്‍, വൈകി അടയ്ക്കുന്നതിനുള്ള പലിശ, ചാര്‍ജുകള്‍ എന്നിവ ഒഴികെ) നോമിനിക്ക് നല്‍കും.

English Summary: New Pension Plus: LIC introduces new plan
Published on: 09 September 2022, 11:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now