Updated on: 4 December, 2020 11:18 PM IST
വെള്ളപ്പൊക്കത്തെ ചെറുക്കുന്ന രണ്ട് പുതിയ കരിമ്പിനങ്ങൾ കണ്ടെത്തി. കല്ലുങ്കൽ കരിമ്പ് ഗവേഷണകേന്ദ്രം പ്രൊഫസർ വി.ആർ.ഷാജന്റെ നേതൃത്വത്തിലാണ് കണ്ടെത്തൽ. .അഭയ്, ആരോമൽ എന്നിങ്ങനെയാണ് പുതിയ ഇനങ്ങൾക്ക് പേരിട്ടിരിക്കുന്നത്.ഒന്നരമാസം വരെ വെള്ളത്തിൽ നിന്നാലും ഈ കരിമ്പിനങ്ങൾ കേടാകില്ലെന്ന് ഗവേഷകർ പറഞ്ഞു. മറ്റ് ഇനങ്ങളിൽനിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ ശർക്കര ലഭിക്കുമെന്നും പറയപ്പെടുന്നു. കരിമ്പിന് സാധാരണ കണ്ടുവരുന്ന ചെഞ്ചീയൽ രോഗവും ഇവയെ ബാധിക്കില്ല.
 
മുൻപ് മാധുരി എന്ന ഇനം കരിമ്പ് ഇവിടെ വികസിപ്പിച്ചതിനും ഏറെക്കുറെ ഇതേ സവിശേഷതകൾ ഉണ്ടായിരുന്നു. എന്നാൽ, ഇത് മധ്യതിരുവിതാംകൂറിൽനിന്ന് മാറി മറ്റിടങ്ങളിൽ കൃഷിചെയ്തപ്പോൾ വേണ്ടത്ര മികവ് കാട്ടിയില്ലെന്ന് കണ്ടെത്തിയിരുന്നു.ഇന്ത്യയിൽ എല്ലായിടത്തും ഒരേപോലെ വിളവിൽ മികവ് കാഴ്ചവെക്കാൻ കഴിയുമെന്ന അംഗീകാരം അഭയ്‌യ്ക്കും ആരോമലിനും ലഭിച്ചിട്ടുണ്ടെന്ന് ഗവേഷകൻ  പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ കല്ലുങ്കൽ ഗവേഷണകേന്ദ്രത്തിൽ മാത്രമാണ് ഇപ്പോൾ കൃഷി. അഞ്ചുവർഷമെടുക്കും.
 കരിമ്പിനങ്ങൾ കണ്ടെത്തിയെങ്കിലും ഇത് വ്യാവസായിക അടിസ്ഥാനത്തിൽ കൃഷിചെയ്യാൻ കർഷകർ ഇനിയും കാത്തിരിക്കണം. നടീലിന് ആവശ്യമായ തലക്കം ഉത്പാദിപ്പിക്കാൻ കുറഞ്ഞത് അഞ്ചുവർഷംകൂടി എടുക്കും.
 
English Summary: New-sugarcane variety-developed-by-agriculture-research-centre
Published on: 04 July 2019, 07:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now