Updated on: 5 January, 2021 8:33 AM IST
Lake

തൃശ്ശൂർ അഡീഷണൽ ഇറിഗേഷൻ ഓഫീസിന്റെ നിർദ്ദേശത്തെത്തുടർന്ന് ഇടയൻഞ്ചിറ മുതൽ കോന്നൻബസാർ വരെയുള്ള പാവറട്ടി പഞ്ചായത്തിലെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ കായലിലെ ചെളി നീക്കം ചെയ്യുവാൻ സാറ്റലൈറ്റ് സർവ്വേ നടത്തി.

264 ഏക്കർ വരുന്ന പുഴയിൽ ഒരു മീറ്റർ ആഴത്തിൽ ചെളി നിറഞ്ഞു കിടക്കുന്നതായാണ് പ്രാഥമിക നിഗമനത്തിനെ തുടർന്നാണ് സർവ്വേ നടത്തിയത്. സർവേയ്ക്കു ശേഷം പുഴയിൽ നിന്ന് എടുത്ത ചെളി കായലിലെ തന്നെ പുനരുജീവിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തുമെന്ന് ഗ്രീൻ ഹാബിറ്റാറ്റ് എന്ന പരിസ്ഥിതി സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ എൻ ജെ ജെയിംസ് പറഞ്ഞു.

Following the instructions of the Thrissur Additional Irrigation Office, a satellite survey was conducted to remove the silt in the lake within a radius of 1.5 km from Idayanchira to Konnanbazar in Pawaratti Panchayath. The survey was carried out following a preliminary finding that the 264-acre river was one meter deep. NJ James, executive director of the environmental organization Green Habitat, said the mud taken from the river after the survey would be used to rehabilitate the lake itself.

സർവ്വേ വഴി കായലിൽ അടിഞ്ഞുകൂടിയ ചെളിയുടെ അളവ്, ഘടന, ആഴം എന്നിവ സാറ്റലൈറ്റ് സർവേയിലൂടെ രേഖപ്പെടുത്തി റിപ്പോർട്ട് ഇറിഗേഷൻ വകുപ്പിന് കൈമാറും. പീച്ചി കേരള എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ രാജി തമ്പാന്റെ നേതൃത്വത്തിലായിരുന്നു സർവ്വേ.

പ്രളയത്തിനുശേഷം കായലിൽ ചെളിയുടെ അളവ് ക്രമാതീതമായി കൂടിയിട്ടുണ്ട്. ഇത് കായലിന് സ്വാഭാവിക നീരൊഴുക്കിനെ ബാധിക്കുകയും മത്സ്യ ലഭ്യത കുറവ് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ വേലിയേറ്റ സമയത്ത് വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുക വഴി ഇവിടത്തെ തീരദേശവാസികൾക്ക് അനവധി പ്രയാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഇവിടെനിന്ന് കോരിയ ചെളി കൊണ്ടുതന്നെ കായലിനരികെ ബണ്ട് കെട്ടി സംരക്ഷിക്കുവാനും വേലിയേറ്റം തടയാനുള്ള പ്രാഥമിക നടപടികൾ കൈക്കൊള്ളാനും അധികൃതർ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും അറിയിച്ചിട്ടുണ്ട്.

English Summary: New way to remove mud from the lake
Published on: 05 January 2021, 08:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now