Union Ministry of Electronics and Information Technology ക്ക് കീഴിലെ ഡൽഹിയിലെ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിലെ (NIC) 598 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷകളയക്കാം. നേരിട്ടുള്ള നിയമനമാണ്. ഇന്ത്യയ്ക്ക് അകത്തും വിദേശത്തും നിയമനമുണ്ടാകാം. ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ മുഖേനയാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്ക് www.recruitment.nic.in വിസിറ്റ് ചെയ്യാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (20/03/2023)
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 4 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
ഒഴിവുകളും ആവശ്യമായ യോഗ്യതകളും
- സയന്റിഫിക് / ടെക്നിക്കൽ അസിസ്റ്റന്റ്-എ ഗ്രൂപ്പ് ബി (എസ് ആൻഡ് ടി) നോൺ ഗസറ്റഡ് പോസ്റ്റ് - 331 ഒഴിവുകൾ
- സയന്റിഫിക് ഓഫിസർ/എൻജിനീയർ-എസ്ബി ഗ്രൂപ്പ് ബി (എസ് ആൻഡ് ടി) ഗസറ്റഡ് പോസ്റ്റ് (196 ഒഴിവ്):
ബന്ധപ്പെട്ട വാർത്തകൾ: ശുചിത്വ മിഷനിലെ 100 യങ് പ്രഫഷനൽ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ്, കംപ്യൂട്ടർ സയൻസസ്, കംപ്യൂട്ടർ ആൻഡ് നെറ്റ്‌വർക്കിങ് സെക്യൂരിറ്റി, സോഫ്‌റ്റ്‌വെയർ സിസ്റ്റം, ഇൻഫർമേഷൻ ടെക്നോളജി, ഇൻഫർമാറ്റിക്സ് എന്നി വിഭാഗങ്ങളിൽ എംഎസ്‌സി/ എംഎസ്/ എംസിഎ/ബിഇ/ബിടെക് ജയം
- സയന്റിസ്റ്റ് ബി-ഗ്രൂപ്പ് എ (എസ് ആൻഡ് ടി) ഗസറ്റഡ് പോസ്റ്റ് (71)
താഴെപ്പറയുന്ന വിഭാഗങ്ങളിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം അല്ലെങ്കിൽ ഡിപ്പാർട്മെന്റ് ഓഫ്ഇ ലക്ട്രോണിക്സ് ആൻഡ് അക്രഡിറ്റേഷൻ ഓഫ് കംപ്യൂട്ടർ കോഴ്സസ് ബി-ലെവൽ. അല്ലെങ്കിൽ അസോഷ്യേറ്റ് മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ്.അല്ലെങ്കിൽ ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയേഴ്സ് അല്ലെങ്കിൽ എംഎസ്‌സി അല്ലെങ്കിൽ എംസിഎ. അല്ലെങ്കിൽ എംഇ/എംടെക് അല്ലെങ്കിൽ എംഫിൽ. വിഭാഗങ്ങൾ: ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസസ്, കമ്യൂണിക്കേഷൻ, കംപ്യൂട്ടർ ആൻഡ് നെറ്റ്‌വർക്കിങ് സെക്യൂരിറ്റി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, സോഫ്‌റ്റ്‌വെയർ സിസ്റ്റം,...ഇൻഫർമേഷൻ ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി മാനേജ്മെന്റ്, ഇൻഫർമാറ്റിക്സ്, കംപ്യൂട്ടർ മാനേജ്മെന്റ്, സൈബർ ലോ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ.
ശമ്പളം
സയന്റിസ്റ്റ് ബി: 56,100-1,77,500
സയന്റിഫിക് ഓഫിസർ/ എൻജിനീയർ: 44,900-1,42,400.
സയന്റിഫിക്/ ടെക്നിക്കൽ അസിസ്റ്റന്റ്: 35,400-1,12,400.
പ്രായപരിധി
30 വയസ്സ്. അർഹർക്ക് ഇളവുണ്ട്.
ഫീസ്: 800. പട്ടികവിഭാഗം, ഭിന്നശേഷി, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അടയ്ക്കാം.