1. News

ഇന്നത്തെ ജോലി ഒഴിവുകൾ (20/03/2023)

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. റേഡിയോ ഡയഗ്നോസിസ്, എമർജൻസി മെഡിസിൻ (റേഡിയോ ഡയഗ്നോസിസ്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ പി.ജി., ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 70,000 രൂപ. അഭിമുഖം മാർച്ച് 25ന് രാവിലെ 10.30ന് നടക്കും.

Meera Sandeep
Today's Job Vacancies (20/03/2023)
Today's Job Vacancies (20/03/2023)

വാക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. റേഡിയോ ഡയഗ്നോസിസ്, എമർജൻസി മെഡിസിൻ (റേഡിയോ ഡയഗ്നോസിസ്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ പി.ജി., ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 70,000 രൂപ. അഭിമുഖം മാർച്ച് 25ന് രാവിലെ 10.30ന് നടക്കും.

താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.

താല്‍ക്കാലിക നിയമനം

അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, നഴ്‌സിങ് ഓഫീസര്‍, തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  പി എസ് സി അനുശാസിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 22ന് (ഡോക്ടര്‍, നഴ്‌സിങ് ഓഫീസര്‍) 23ന് (ഫാര്‍മസിസ്റ്റ്) രാവിലെ 10.30ന് അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0497 2776485.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (18/03/2023)

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കൂത്തുപറമ്പ് ഗവ.ഐ ടി ഐയില്‍ അരിത്‌മെറ്റിക് കം ഡ്രോയിങ് വിഷയത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയും  രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എഞ്ചിനീയറിങ്ങ് ട്രേഡില്‍ എന്‍ ടി സി/ എന്‍ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  താല്‍പര്യമുള്ള ഈഴവ, ബില്ലവ, തീയ വിഭാഗത്തില്‍പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിറ്റുകള്‍ സഹിതം മാര്‍ച്ച് 24ന് രാവിലെ 11 മണിക്ക് ഐ ടി ഐയില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 0490 2364535.

താൽക്കാലിക നിയമനം

കാക്കനാട് സ്ഥിതി ചെയ്യുന്ന സൈനിക റെസ്റ്റ് ഹൗസിൽ പാർട്ട് ടൈം തൂപ്പുകാരിയുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാസം 7000 രൂപയാണ് വേതനം. അപേക്ഷകൾ മാർച്ച് 25 ന് മുൻപായി സൈനിക ക്ഷേമ ഓഫീസർ, സിവിൽ സ്റ്റേഷൻ കാക്കനാട് എറണാകുളം - 682030 എന്ന വിലാസത്തിലോ, ഓഫീസിൽ നേരിട്ടോ സമർപ്പിക്കേണ്ടതാണ്. നിശ്ചിത തീയതി കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 0484- 2422239 എന്ന നമ്പറിൽ ബന്ധപ്പെടുക.

ബന്ധപ്പെട്ട വാർത്തകൾ: സർക്കാർ സ്ഥാപനത്തിലെ കേന്ദ്രാവിഷ്‌കൃത പദ്ധതിയിലേക്ക് ജെൻഡർ സ്പെഷ്യലിസ്റ്റിനെ ആവശ്യമുണ്ട്

ക്യാമ്പ് ഫോളോവർ നിയമനം

കണ്ണൂർ റൂറൽ ജില്ലാ പൊലീസ് ഡി എച്ച് ക്യു ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  ധോബി തസ്തികയിലാണ് ഒഴിവ്. ജോലിയിൽ മുൻപരിചയമുള്ളവർ മാർച്ച് 21ന് രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ പൊലീസ് ആസ്ഥാനത്ത് നടക്കുന്ന കൂടിക്കാഴ്ചയിൽ അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐ ഡി/ ആധാർ), പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം നേരിട്ട് ഹാജരാകണം.

അക്കൗണ്ടൻറ് കം സൂപ്പർവൈസർ ഒഴിവ്

അതിരപ്പിള്ളി ചിക്കളയിൽ സ്ഥിതിചെയ്യുന്ന അതിരപ്പിള്ളി ട്രൈബൽ വാലി ഫാർമർ പ്രാഡ്യൂസർ കമ്പനി അക്കൗണ്ടന്റ് കം സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം, ടാലി സോഫ്റ്റ്‌വെയർ എന്നിവയാണ് യോഗ്യത. എസ് ടി ക്കാർക്ക് മുൻഗണന. താല്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ പ്രവൃത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയോടൊപ്പം കമ്പനി ഓഫീസിൽ നേരിട്ടോ Atvfpo@gmail.com, nodalagriathirapally@gmail.com എന്ന ഇമെയിൽ വഴിയോ അയക്കേണ്ടതാണ്. അപക്ഷേൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 30 വൈകിട്ട് 6 മണി. ഫോൺ 9074299279.

ബന്ധപ്പെട്ട വാർത്തകൾ: ശുചിത്വ മിഷനിലെ 100 യങ് പ്രഫഷനൽ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

വിവിധ ഒഴിവുകൾ; ഇന്റർവ്യൂ 20ന്

കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ സെന്റർ ഡ്രൈവിന്റെ ഭാഗമായി മാർച്ച് 20ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. റിലേഷൻഷിപ്പ് ഓഫീസർ, ഡിവിഷണൽ ക്രെഡിറ്റ് ഓഫീസർ, കൗൺസിലർ/മാനേജർ, ഓഫീസ് അഡ്മിൻ, ഡിജിറ്റൽ മാർക്കറ്റിംഗ് സോഷ്യൽ മീഡിയ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ട്രെയിനി ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഓൺലൈൻ എക്‌സിക്യൂട്ടീവ് ട്രെയിനി, അപ്രന്റിസ് ട്രെയിനികൾ എന്നീ ഒഴിവുകളിലേയ്ക്ക് ഇന്റർവ്യൂ നടത്തുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിപ്ലോമ, ഐ.റ്റി.ഐ.(എതു വിഷയത്തിലും), ബിരുദം, ബിരുദാനന്തരബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ള 18 മുതൽ 35 വയസുവരെയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0481-2563451.

പ്രോജക്ട് ഫെല്ലോ ഒഴിവ്

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള നാളീകേര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന പ്രോജക്ടിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവുണ്ട്. രണ്ട് വർഷത്തേക്കുള്ള താത്കാലിക ഒഴിവിൽ 55 ശതമാനത്തിൽ കുറയാതെ എം.എസ്.സി കെമസ്ട്രി/ പോളിമെർ കെമസ്ട്രി/ അനലറ്റിക്കൽ കെമസ്ട്രി പാസായവരെ വാക് ഇൻ ഇന്റർവ്യൂവിന് ക്ഷണിച്ചു. NET/GATE  യോഗ്യതകൾ അഭിലഷണീയം. വനിതകൾക്ക് മുൻഗണന. അപേക്ഷകർ 28ന് രാവിലെ 9.30ന് സർക്കാർ വനിതാ കോളേജിലെ രസതന്ത്ര വിഭാഗത്തിൽ എത്തണം.

ഉഴിച്ചിൽ/തെറാപ്പിസ്റ്റ് ഒഴിവുകൾ

ചെന്നൈ ആസ്ഥാനമായുള്ള കേന്ദ്ര-അർദ്ധസർക്കാർ സ്ഥാപനത്തിന്റെ തിരുവനന്തപുരം ജില്ലയിൽ ഉഴിച്ചിൽ/തെറാപ്പിസ്റ്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ രണ്ട് താത്കാലിക ഒഴിവുകളുണ്ട്. പത്താംക്ലാസ് പാസായിരിക്കണം. കൂടാതെ സർട്ടിഫിക്കറ്റ് കോഴ്സും പാസാകണം. തൊക്കനം, പഞ്ചകർമ്മ എന്നിവയിൽ 5 വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗർത്ഥികൾക്ക് മുൻഗണന. പ്രായപരിധി: 01.04.2023ന് 18-30 നും മദ്ധ്യേ. പ്രതിദിനം 500 രൂപ വേതനം ലഭിക്കും. വിദ്യാഭ്യാസയോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മാർച്ച് 28ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

English Summary: Today's Job Vacancies (20/03/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds