Updated on: 28 March, 2022 6:30 AM IST
NISH Recruitment 2022: Apply for the job vacancy of Project Assistant

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിലെ (NISH) പ്രോജക്ട് അസിസ്റ്റന്‍റ്  തസ്തികയിലേക്ക് നിയമനം നടത്തുന്നു.  ഓഡിയോളജിസ്റ്റുകള്‍ക്കും സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകള്‍ക്കും അപേക്ഷിക്കാം. സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍റെ ധനസഹായത്തോടെയുള്ള പദ്ധതിയിലേക്കാണ് നിയമനം.

അവസാന തിയതി

അപേക്ഷിക്കേണ്ട അവസാന തിയതി മാര്‍ച്ച് 31, 2022.

ബന്ധപ്പെട്ട വാർത്തകൾ: ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (27/03/2022)

യോഗ്യത, മാനദണ്ഡം, പ്രവൃത്തിപരിചയം തുടങ്ങിയ വിശദവിവരങ്ങള്‍ http://nish.ac.in/others/career എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

കേള്‍വിയിലും സംസാരത്തിലും വിഷമതകള്‍ നേരിടുന്നവരെ തിരിച്ചറിഞ്ഞ് അവരുടെ പുനരധിവാസം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന സമഗ്രവും വിവിധോദ്ദേശ്യപരവുമായ സ്ഥാപനമാണ് നിഷ്. 1997-ല്‍ സ്ഥാപിതമായതു മുതല്‍ ഇന്നും ശ്രവണ സംസാര വിഷയങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് നിഷ് ഗണ്യമായ സംഭാവനകള്‍ നല്കിവരുന്നു. വൈകല്യങ്ങളുളള ജനതയ്ക്ക് മെച്ചപ്പെട്ട ഭാവി ജീവിതം ഉറപ്പാക്കുന്നതിനു വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ നിഷ്‌ മാര്‍ഗ്ഗദര്‍ശകത്വം നല്കുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: JNTBGRI നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോവിൻറെ ഒഴിവ്

ശ്രവണ-സംസാര വിഷമതകളുടെ വൈവിധ്യം നിര്‍ണ്ണയിക്കുകയും അവര്‍ക്കുള്ള ബഹുമുഖമായ ഇന്റര്‍വെന്‍ഷന്‍ സാദ്ധ്യമാക്കുകയും ചെയ്യുന്നതിന് ഓഡിയോളജിസ്റ്റുകള്‍, സ്പീച്ച് ലാങ്ഗ്വിജ് പഥോളജിസ്റ്റുകള്‍, തെറാപ്പിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, ഇ.എന്‍.റ്റി.സര്‍ജ‍ന്‍, ന്യൂറോളജിസ്റ്റ് എന്നിവരുള്‍പ്പെട്ട ഒരു സംഘം തന്നെ നിഷ്-ല്‍ ഉണ്ട്. കേള്‍വിത്തകരാറുളള കൊച്ചുകുട്ടികളുടെ ഇന്റര്‍വെന്‍ഷനു വേണ്ടി ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം.

കൗണ്‍സിലിങ്ങും രക്ഷകര്‍ത്താക്കള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കലും, കേള്‍വിത്തകരാറുളള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ബിരുദകോഴ്സുകള്‍, തൊഴിലധിഷ്ഠിത റീഹാബിലിറ്റേഷന്‍ കോഴ്സുകള്‍ എന്നിവ ഉള്‍ക്കൊണ്ട അക്കാദമിക് പഠനവിഭാഗം, ക്യാമ്പുകളും ഔട്ട്റീച്ച് പ്രോഗ്രാമുകളും, ഡിസെബിലിറ്റി മേഖലയില്‍ ഗവേഷണം, സെമിനാറുകള്‍, ശില്പശാലകള്‍, സി.ആര്‍.ഇ. പ്രോഗ്രാമുകള്‍ എന്നിവയും നിഷിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.

English Summary: NISH Recruitment 2022: Apply for the job vacancy of Project Assistant
Published on: 27 March 2022, 10:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now