കാസർഗോഡ് : വസ്ത്ര നിര്‍മ്മാണ രംഗത്ത് നീലേശ്വരത്തിന്റെ സ്വന്തം ബ്രാന്‍ഡുമായി കുടുംബശ്രീ സംരംഭകര്‍. പത്ത് പേരടങ്ങുന്ന വനിതകളുടെ നേതൃത്വത്തിലാണ് സംരംഭം ആരംഭിച്ചത്. നഗരസഭ വനിത ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. നീലേശ്വരം നഗരസഭാ സിഡിഎസിന്റെ കീഴില്‍ വ്യക്തഗത ആനുകൂല്യങ്ങള്‍ക്കായി തിരഞ്ഞടുത്ത 10 പേരാണ് സംരംഭം നടത്തുന്നത്.
പേരോലില്‍ എഫ്.സി.ഐ ഗോഡൗണിന് പിന്‍വശത്തെ റോഡരികില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് നിയതത്തിന്റെ പ്രവര്‍ത്തനം. നൈറ്റി, പാവാടകള്‍, ചുരിദാര്‍ തുടങ്ങിയ വസ്ത്രങ്ങള്‍ യൂണിറ്റില്‍ നിര്‍മ്മിക്കുന്നു. കൂടാതെ ഉപഭോക്താക്കളുടെ അഭിരുചിക്ക് അനുസരിച്ചും വസ്ത്രങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. പാലക്കാട് നിന്നാണ് യൂണിറ്റിലേക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കുന്നത്. കടകള്‍ കേന്ദ്രീകരിച്ചും നേരിട്ടുമാണ് വിപണനം ലക്ഷ്യമിടുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകൾക്കും കുട്ടികൾക്കും മാനസികപിന്തുണ ഉറപ്പാക്കി കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലിംഗ്
നിയതം' അപ്പാരല്‍ യൂണിറ്റിന് തുടക്കമായി
നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വായ്പാ ബന്ധിത സംരംഭക പദ്ധതി മുഖേന നടപ്പാക്കുന്ന 'നിയതം' അപ്പാരല്‍ യൂണിറ്റിന് തുടക്കമായി. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ടി. വി ശാന്ത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
വ്യവസായ വികസന ഓഫീസര്‍ വി.കെ. മിലന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ പി. ഭാര്‍ഗവി, ഷംസുദ്ദീന്‍ അറിഞ്ചിറ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.എം. സന്ധ്യ, സി.ഡി എസ്. വൈസ് ചെയര്‍പേഴ്‌സണ്‍ എം. ശാന്ത, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ജ്യോതിഷ്, സിറ്റി മിഷന്‍ മാനേജര്‍ നിതിന്‍, സി.ഡി.എസ് അംഗം ജയ എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി. സുഭാഷ് സ്വാഗതം പറഞ്ഞു.