Updated on: 5 May, 2022 10:42 AM IST
“Njangalum Krishiyilekk” should be implemented widely in the district: Minister Veena George

പത്തനംതിട്ട: "ഞങ്ങളും കൃഷിയിലേക്ക്" പദ്ധതി ജില്ലയില്‍ വ്യാപകമായി നടപ്പിലാക്കണമെന്ന് ആരോഗ്യ-വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് സമഗ്രപച്ചക്കറി കൃഷി വികസന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തോട്ടപ്പുഴശേരി മാരാമണ്‍ സെന്റ് ജോസഫ്‌സ് ചര്‍ച്ച് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കൃഷിയിലേക്ക് മടങ്ങുക എന്ന സന്ദേശമാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നല്‍കുന്നത്. ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിഷരഹിതമായ പച്ചക്കറികള്‍ നമുക്ക് തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഫലപ്രദമായ ഇടപെടലാണിത്. നാം എന്തു കഴിക്കുന്നുവോ അതാണ് നമ്മുടെ ആരോഗ്യം. വിഷരഹിതമായ പച്ചക്കറിയും ഭക്ഷ്യപദാര്‍ത്ഥങ്ങളും കഴിക്കുന്നതാണ് നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ഞങ്ങളും കൃഷിയിലേക്ക് ജില്ലാതല ക്യാമ്പയിന്‍ ഉദ്ഘാടനം

സര്‍ക്കാരിന്റെ രണ്ടാം 100 ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭക്ഷ്യ സ്വയംപര്യാപ്തതയും സുരക്ഷിത ഭക്ഷ്യ ഉല്പാദനത്തിനുമായി കുടുംബങ്ങളെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന കൃഷിവകുപ്പ് ആരംഭിക്കുന്ന ജനകീയ പദ്ധതിയാണ് 'ഞങ്ങളും കൃഷിയിലേക്ക്'. ഓരോ വ്യക്തികളെയും അതിലൂടെ കുടുംബത്തെയും തുടര്‍ന്ന് സമൂഹത്തെയും കൃഷിയിലേക്ക് ഇറക്കുന്നതാണ് പദ്ധതി.

സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം,ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി അവാര്‍ഡ് ജേതാവിനുള്ള പുരസ്‌കാര സമര്‍പ്പണം എന്നിവ ആന്റോ ആന്റണി എംപി വിതരണം ചെയ്തു.ഞങ്ങളും കൃഷിയിലേക്ക് ലോഗോ പ്രകാശനം അഡ്വ.കെ യു.ജനീഷ് കുമാര്‍ എം എല്‍ എ ജില്ലാ കളക്ടര്‍ക്കു നല്‍കി നിര്‍വഹിച്ചു. കാര്‍ഷിക സത്യപ്രതിജ്ഞ എം എല്‍ എ ചൊല്ലിക്കൊടുത്തു. സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതി അവാര്‍ഡ് ജേതാക്കള്‍ക്കും പുരസ്‌കാരം വിതരണം ചെയ്തു.

ബന്ധപ്പെട്ട വാർത്തകൾ: ഗ്രോബാഗ് പച്ചക്കറികൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എം.പി,അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍,ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീന പ്രഭ, ജില്ലാ പഞ്ചായത്ത് അംഗം രാജി പി രാജപ്പന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പ്, പുറമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയന്‍, ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍ പിള്ള, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറിന്‍ റോയി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ,വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി.ഷീല തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറി കൃഷി എളുപ്പമാക്കാൻ 18 പൊടികൈകൾ

English Summary: “Njangalum Krishiyilekk” should be implemented widely in the district: Minister
Published on: 05 May 2022, 10:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now