1. News

ഞങ്ങളും കൃഷിയിലേക്ക് ജില്ലാതല ക്യാമ്പയിന്‍ ഉദ്ഘാടനം

കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, അതിലൂടെ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ രണ്ടാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കേരളത്തില്‍ നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്.

Meera Sandeep
The district level campaign “Njangalum Krishiyilekk” inaugurated
The district level campaign “Njangalum Krishiyilekk” inaugurated

കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, അതിലൂടെ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ രണ്ടാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി  കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കേരളത്തില്‍ നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്.

ബന്ധപ്പെട്ട വാർത്തകൾ: കാർഷിക കണക്ഷനും ഇനി മുതൽ രണ്ട് രേഖകൾ മതി.

കാര്‍ഷിക ഗ്രൂപ്പുകള്‍ വഴിയായി  ഉത്പാദന മേഖലയിലും  അതോടൊപ്പം  സംഭരണ, വിപണന, കാര്‍ഷിക  മൂല്യവര്‍ദ്ധന് മേഖലകള്‍ എന്നിവ ശക്തമാക്കി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഈ തുടര്‍പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മികച്ച കാർഷിക വായ്പകളും പലിശ നിരക്കുകളും

കാര്‍ഷിക ഭക്ഷ്യവിഭവ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ  മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 2020 ല്‍ ആരംഭിച്ച  സുഭിക്ഷകേരളം പദ്ധതിയിലൂടെ നെല്ലുല്‍പ്പാദനത്തിലും പഴം, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗവിളകള്‍, പാല്‍, മുട്ട, മാംസം എന്നിവയുടെ ഉല്‍പാദനത്തിലും ഗണ്യമായ വര്‍ദ്ധന ഉണ്ടാക്കുവാന്‍ നമുക്കായിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ ഉണ്ടായിട്ടുള്ള ഉണര്‍വ് നിലനിര്‍ത്തി, മുഴുവന്‍ തരിശുഭൂമികളും കൃഷിഭൂമിയാക്കി മാറ്റി സുരക്ഷിതമായ ഭക്ഷണമാണ് ആരോഗ്യത്തിന് അടിസ്ഥാനം എന്ന് മനസ്സിലാക്കി ഓരോ കേരളീയനേയും കൃഷിയിലേക്ക് കൈപിടിച്ച് ഇറക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്.

പദ്ധതിയുടെ എറണാകുളം ജില്ലാതല ക്യാമ്പയിന്റെ ഉദ്ഘാടനം ഇന്ന്(ഏപ്രില്‍ 7 വ്യാഴം) രാവിലെ രാവിലെ 10ന് കളക്ടറേറ്റില്‍ അങ്കണത്തില്‍ നടക്കും. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന കലാ ജാഥയുടെ ഫ്‌ലാഗ് ഓഫ് ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണര്‍ എ.ഷിബു നിര്‍വഹിക്കും. ജില്ലാ പഞ്ചായത്തിന് സമീപത്തുനിന്നും ആരംഭിക്കുന്ന കലാജാഥ തൃക്കാക്കര മുന്‍സിപ്പാലിറ്റി കമ്മ്യൂണിറ്റി ഹാളില്‍ സമാപിക്കും.

പരിപാടിയുടെ ഭാഗമായി പൊതു ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വെജിറ്റബിള്‍ കാര്‍വിങ്,  ഫ്‌ലവര്‍ അറേഞ്ച്‌മെന്റ്,  സലാഡ് മേക്കിങ്, പോസ്റ്ററിന് അടിക്കുറിപ്പ് തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. തുടര്‍ന്ന് ചേരുന്ന സമാപനയോഗത്തില്‍ മത്സര വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

English Summary: The district level campaign “Njangalum Krishiyilekk” inaugurated

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds