Updated on: 26 April, 2023 2:44 PM IST
'ഞാറ്റങ്ങാടി 2023' പ്രദർശന വിപണന മേളയ്ക്ക് ഒക്കലിൽ തുടക്കം

എറണാകുളം: ഒക്കലിൽ 'ഞാറ്റങ്ങാടി 2023' പ്രദർശന വിപണന മേളയ്ക്ക് തുടക്കം. ഒക്കൽ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടി എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ നിർവഹിച്ചു. കർഷകർക്ക് മികച്ചയിനം വിത്തുകൾ ലഭ്യമാക്കാൻ കഴിയണമെന്നും ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ വിത്തുൽപാദന കേന്ദ്രങ്ങളുടെ പ്രവർത്തനം മാതൃകാപരമാണെന്നും ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

കൂടുതൽ വാർത്തകൾ: സ്വർണ വില കുതിക്കുന്നു; വെള്ളി വില താഴേക്ക്

"ഈ ഫാമുകളിൽ നടന്നു വരുന്ന പ്രവർത്തനങ്ങളും ലഭ്യമാകുന്ന സേവനങ്ങളും പരമാവധി ജനങ്ങളിലേക്ക് എത്തിക്കണം. പൊതുജനങ്ങൾ സേവനങ്ങളും സൗകര്യങ്ങളും പ്രയോജനപ്പെടുത്തുമ്പോഴാണ് പ്രവർത്തനങ്ങൾ പൂർണതയിൽ എത്തുന്നത്" അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഫാമുകളിലെ വിത്തുകൾ, തൈകൾ, മറ്റ് ഉൽപന്നങ്ങൾ എന്നിവ യഥാസമയം കർഷകർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഞാറ്റങ്ങാടി 2023' പ്രദർശന വിപണന മേള ആരംഭിച്ചത്.

കാർഷിക യന്ത്രോപകരണങ്ങൾ, കാർഷിക മേഖലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾ എന്നിവയുടെ വിപണനവും പ്രദർശനവും മേളയിൽ ഒരുക്കിയിട്ടുണ്ട്. മണ്ണ് പരിശോധനാ സംവിധാനം, പെറ്റ് ക്ലിനിക്ക്, അഗ്രി ക്ലിനിക്ക് തുടങ്ങിയ സൗകര്യങ്ങളും മേളയിൽ ലഭ്യമാണ്. നാടൻ ഭക്ഷ്യമേളയും വിവിധ കലാപരിപാടികളും ഉൾക്കൊള്ളിച്ചിരിക്കുന്ന മേള നാളെ സമാപിക്കും.

ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റാണിക്കുട്ടി ജോർജ്ജ്, ആശ സനിൽ, ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം ഷിയാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ, മനോജ് മൂത്തേടൻ, എ. എസ് അനിൽകുമാർ, ഷൈമി വർഗീസ്, കെ.കെ ദാനി, കെ.വി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.ജെ ബാബു, വാർഡ് മെമ്പർ അമൃത സജീവ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

English Summary: 'Njatangadi 2023' exhibition and marketing fair begins in Ernakulam
Published on: 26 April 2023, 02:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now