Updated on: 4 December, 2020 11:18 PM IST

ഇന്ത്യയിലെ സംസ്ഥാനങ്ങളിലുടനീളം കാർഷിക ഉൽ‌പാദന വിപണന സമിതികളെയോ എപി‌എം‌സികളെയോ (Agriculture Produce Marketing Committees or APMCs ) സംയോജിപ്പിച്ച് കാർഷികോൽപ്പന്നങ്ങൾക്കായി ഒരു ഏകീകൃത ദേശീയ വിപണി രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ‘നാഷണൽ അഗ്രികൾച്ചർ മാർക്കറ്റ്’ അഥവാ ഇ-നാം പദ്ധതി കഴിഞ്ഞ വർഷം ഒരു പോർട്ടലായി ആരംഭിച്ചു.

ഓരോ സംസ്ഥാനത്തും കാർഷിക വിപണനം നടത്തുന്നത് സംസ്ഥാനാടിസ്ഥാനത്തിലുള്ള കാർഷിക വിപണന ചട്ടങ്ങൾ അനുസരിച്ചാണ്, ഈ പ്രദേശം കൂടുതൽ വിപണന വിഘടനത്തിന് വിധേയമായ നിരവധി വിപണന മേഖലകളായി വിഭജിക്കപ്പെടുന്നു.

 കാർഷിക മേഖലയിലെ വെല്ലുവിളികളെല്ലാം പരിഹരിക്കുന്നതിനും ഓരോ വ്യക്തിക്കും സുതാര്യവും തടസ്സമില്ലാത്തതുമായ ഒരു സംവിധാനം പ്രദാനം ചെയ്യുന്നതിനുള്ള നടപടിയായാണ് സർക്കാർ പോർട്ടൽ സ്ഥാപിച്ചത്.

കാർഷിക, സഹകരണ, കർഷകക്ഷേമ വകുപ്പിന്റെ (Department of Agriculture, Cooperation & Farmers’ Welfare (DACFW).) രജിസ്റ്റർ ചെയ്ത സൊസൈറ്റിയായ  ചെറുകിട കർഷകരുടെ അഗ്രിബിസിനസ് കൺസോർഷ്യം (Small Farmers’ Agribusiness Consortium (SFAC) ) ആണ് ഇ-നാം നിയന്ത്രിക്കുന്നത്.

 പോർട്ടലിലൂടെ ലഭിക്കുന്ന പ്രധാന വ്യവസ്ഥകൾ ഇതാ:

1.e-NAM മായി ബന്ധിപ്പിക്കാൻ കഴിയുന്ന സ്വന്തം കാർഷിക വിപണന പ്ലാറ്റ്ഫോമുകൾ വഴി സംസ്ഥാനങ്ങൾക്ക് ഈ സൗകര്യം അനുവദിക്കും.  ഇതിനായി, സന്നദ്ധരായ സംസ്ഥാനങ്ങൾ അവരുടെ സ്റ്റേറ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ബോർഡ് / എപിഎംസി (State Agricultural Marketing Board/APMC) ഇ-ട്രേഡിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് അവരുടെ എപിഎംസി നിയമത്തിൽ അനുയോജ്യമായ വ്യവസ്ഥകൾ നടപ്പിലാക്കണം.

2.പദ്ധതിയുടെ പ്രത്യേകത മാർക്കറ്റ് ഫീസ് ഒറ്റ തവണയേ ചുമത്തുന്നുള്ളൂ , അതായത് കർഷകനിൽ നിന്ന് ആദ്യത്തെ മൊത്ത വാങ്ങൽ സമയം മാത്രം  .

3.അടുത്തുള്ള മാർക്കറ്റുകളിൽ തങ്ങളുടെ ഉൽ‌പ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വ്യാപാരികൾക്ക് എവിടെനിന്നും  വിലയിടാനും   ഈ വ്യവസ്ഥ കർഷകരെ അനുവദിക്കുന്നു.

4.കാർഷിക ഉൽ‌പന്നങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ സമന്വയിപ്പിക്കുന്നതിനും എല്ലാ വിപണികളിലും അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കുന്നതിനും (പോർട്ടൽ) പ്രാപ്തമാക്കുന്നു, ഇത് വാങ്ങുന്നവർക്ക്  ഉൽപ്പന്നത്തെ അറിഞ്ഞു  ലേലം വിളിക്കാൻ വഴിയൊരുക്കും.

5.ഭൗതിക സാന്നിധ്യം ഉണ്ടാവുക അല്ലെങ്കിൽ ചന്തയിൽ  ഷോപ്പ് / പരിസരം കൈവശം വയ്ക്കുക എന്നീ  ഉപാധികൾ ഇല്ലാതെ വ്യാപാരികൾക്കും  വാങ്ങുന്നവവർക്കും  കമ്മീഷൻ ഏജന്റുമാർക്കും   ലൈസൻസിംഗ് ഇളവുകൾ ഉണ്ടായിരിക്കും,

6.ഒരു വ്യാപാരിക്കുള്ള ഒരു ലൈസൻസ് സംസ്ഥാനത്തെ എല്ലാ വിപണികളിലും സാധുവായിരിക്കും.

7.പദ്ധതി പ്രകാരം, തിരഞ്ഞെടുത്ത ചന്തയിലേയോ  സമീപത്തോ  മണ്ണ് പരിശോധന ലബോറട്ടറികളുടെ ഒരു സംവിധാനം  സജ്ജമാക്കിയിട്ടുണ്ട് . സന്ദർശിക്കുന്ന കർഷകർക്ക് ചന്തയിൽ  തന്നെ ഈ സൗകര്യം ലഭ്യമാക്കാൻ ഇത് സഹായിക്കും.

English Summary: No More Middlemen! 7 Reasons Why Farmers Should Sell via the eNAM Portal
Published on: 06 May 2020, 05:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now