1. കാസർകോട് ജില്ലയിലെ റേഷൻ കടകളിൽ മഞ്ഞ കാർഡുകാർക്കുള്ള പഞ്ചസാര വിതരണം മുടങ്ങി. മാവേലി സ്റ്റോറുകളിൽ നിന്നും ലഭിക്കുന്ന പഞ്ചസാര മുടങ്ങിയിട്ട് മൂന്ന് മാസം പിന്നിട്ടു. റേഷൻ കടകൾ കൂടി കയ്യൊഴിഞ്ഞതോടെ ജനങ്ങൾ വലയുകയാണ്. അന്ത്യോദയ കാർഡുകാർക്ക് പ്രതിമാസം 1 കിലോ പഞ്ചസാരയാണ് റേഷൻ കടകളിൽ നിന്നും ലഭിക്കുന്നത്. കർണാടകയിൽ നിന്നും ഏജൻസികൾ വഴിയാണ് കേരളത്തിലേക്ക് പഞ്ചസാര എത്തുന്നത്. കുടിശിക തീർക്കാത്ത പക്ഷം സാധനങ്ങൾ എത്തിക്കില്ലെന്ന് ഏജൻസികൾ വ്യക്തമാക്കി. അതേസമയം, മഞ്ഞ കാർഡിനും പിങ്ക് കാർഡിനും ലഭിക്കുന്ന ആട്ടയും മുടങ്ങുന്നത് പതിവാണ്. കൂടാതെ, മറ്റ് ജില്ലക്കാർക്ക് കാസർകോട് ജില്ലയിലെ റേഷൻ കടകളിൽ നിന്നും ഭക്ഷ്യവസ്തുക്കൾ പൂർണമായും നൽകാനുള്ള സംവിധാനമില്ലാത്തതും ജനങ്ങൾക്ക് പ്രതിസന്ധിയാവുകയാണ്.
2. തീറ്റപ്പുൽ കൃഷിയിൽ പരിശീലനം നൽകുന്നു. കൊല്ലം ജില്ലയിലെ ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഒക്ടോബര്‍ 30, 31 തിയ്യതികളിലാണ് പരിശീലനം നടക്കുക. കഴിഞ്ഞ വര്‍ഷങ്ങളിൽ പരിശീലനത്തിൽ പങ്കെടുത്തവർ ഇത്തവണ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ള കര്‍ഷകര്‍ ഒക്ടോബര്‍ 29ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന്‍ ഫീസ് 20 രൂപയാണ്. ഫോൺ: 8089391209, 04762698550
കൂടുതൽ വാർത്തകൾ: 13 സബ്സിഡി ഇനങ്ങളുടെ വില ഉടൻ കൂട്ടും? സപ്ലൈകോ വലയ്ക്കുമോ?
3. തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഒരു മാസം പ്രായമുള്ള കരിങ്കോഴി കുഞ്ഞുങ്ങളും കാട കുഞ്ഞുങ്ങളും വില്‍ക്കുന്നു. രാവിലെ 10 മുതല്‍ 4 വരെയാണ് ബുക്കിംഗ് സമയം. ഫോൺ: 9400483754
4. കേരളത്തിൽ കിഴങ്ങുവർഗങ്ങളുടെ വില കുതിക്കുന്നു. ഉൽപാദനം കുറഞ്ഞതോടെയാണ് കോട്ടയം ജില്ലയിൽ നാടൻ ഇനങ്ങളായ ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയവയ്ക്ക് വില കൂടി. ഒരു കിലോ കാച്ചിലിന് 100 രൂപ, ചേമ്പിന് 80 രൂപ, ചേനയ്ക്ക് 60 രൂപ എന്നിങ്ങനെയാണ് നിലവിൽ ഈടാക്കുന്നത്. വില കൂടിയിട്ടും തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന കാച്ചിലിനും ചേമ്പിലും വിപണിയിൽ വൻ ഡിമാൻഡാണ്. കാലാവസ്ഥ വ്യതിയാനമാണ് കിഴങ്ങുവർഗങ്ങളുടെ വില ഉയരാൻ കാരണം. കൂടാതെ, ഇഞ്ചിയ്ക്കും മഞ്ഞളിനും വില ഉയർന്നിട്ടുണ്ട്.