1. News

Ration Card :മഞ്ഞ റേഷൻ കാർഡുകളുടെ ദുരൂപയോഗം കൂടുന്നു

അനർഹമായി മഞ്ഞ റേഷൻ കാർഡുകൾ ഉപയോഗിക്കുന്നവർ ഹാജരാകണമെന്ന് കാസർകോട് വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു

Darsana J
Ration Card :മഞ്ഞ റേഷൻ കാർഡുകളുടെ ദുരൂപയോഗം കൂടുന്നു
Ration Card :മഞ്ഞ റേഷൻ കാർഡുകളുടെ ദുരൂപയോഗം കൂടുന്നു

1. അനർഹമായി മഞ്ഞ റേഷൻ കാർഡുകൾ ഉപയോഗിക്കുന്നവർ ഹാജരാകണമെന്ന് കാസർകോട് വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. നിർധന കുടുംബങ്ങൾക്ക് നൽകുന്ന റേഷൻ കാർഡുകളുടെ ദുരൂപയോഗം കൂടുതലാണെന്ന പരാതിയെ തുടർന്നാണ് നടപടി. കാർഡുകൾ ഓഫീസിൽ തിരികെ ഏൽപിച്ച് പിഴയടച്ച് പൊതുവിഭാഗത്തിലേക്ക് മാറ്റും.
പ​ട്ടി​ക​വ​ർ​ഗ കു​ടും​ബം, മാ​ര​ക രോ​ഗി​ക​ൾ ഉ​ള്ള കു​ടും​ബം, അ​തി ദാ​രി​ദ്ര്യ​ വിഭാഗം, ആ​ശ്ര​യ പ​ട്ടി​ക​യി​ൽ ഉ​ള്ള സാ​മ്പ​ത്തി​ക പു​രോ​ഗ​തി കൈ​വ​രി​ച്ചി​ട്ടി​ല്ലാ​ത്ത​ കു​ടും​ബം, വി​ധ​വ​ക​ൾ, നിർധനരായ സ്ത്രീകൾ, ​അ​വി​വാ​ഹി​ത​രാ​യ അ​മ്മമാർ തുടങ്ങിയവർക്ക് മാ​ത്ര​മാ​ണ് മ​ഞ്ഞ​ക്കാ​ർ​ഡു​ക​ൾ​ നൽകുന്നത്. പ്രതിമാസം 30 കിലോ അരി, 5 കിലോ ആട്ട, ഗോതമ്പ് എന്നിവയാണ് മഞ്ഞ കാർഡുകാർക്ക് ലഭിക്കുന്നത്.

കൂടുതൽ വാർത്തകൾ: റേഷൻ കടകളിൽ ക്യൂ ആർ കോഡ് സംവിധാനം ഉടൻ വരും!!

2. ഏലം കൃഷിയിൽ നൂറുമേനി കൊയ്ത് നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക്. മൂന്നര ഏക്കർ ഭൂമിയിൽ നടത്തുന്ന ഏലം കൃഷി, ഒരു വർഷം പിന്നിടുമ്പോൾ 1,10,000 രൂപയുടെ വാർഷിക വരുമാനമാണ് നേടിയത്. കൂടാതെ, വളം , മരുന്നുകൾ, കീടനാശിനികൾ എന്നിവയ്ക്കായി അഗ്രോ സർവ്വീസ് സെന്ററും, കർഷകർക്കായി സജ്ജമാക്കിയ കർഷക സേവന കേന്ദ്രവും നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. ബാങ്ക് ജീവനക്കാരാണ് സംരംഭങ്ങൾ നോക്കി നടത്തുന്നത്. കൂടാതെ, 15 സെന്റ് സ്ഥലത്ത് പോളിഹൗസും, ഗ്രീൻ ഹൗസും പ്രവർത്തിക്കുന്നുണ്ട്. ഇവയിലൂടെ ജൈവ പച്ചക്കറി ഉൽപാദനവും നടത്തിവരുന്നു.

3. ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കാന്‍ മത്സ്യതൊഴിലാളി വനിത ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍മെന്‍ തീരമൈത്രി പദ്ധതിയുടെ ഭാഗമായാണ് ധനസഹായം നൽകുന്നത്. മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ട 20നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2 മുതല്‍ 5 വരെ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷാഫോമുകള്‍ തളിപ്പുഴ, കാരാപ്പുഴ മത്സ്യഭവനുകളില്‍ നിന്നും വയനാട് ഫിഷറീസ് അസി.ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 5നകം മത്സ്യഭവനുകളില്‍ നല്‍കണം. ഫോണ്‍ - 9947903459. 

English Summary: Misuse of yellow ration cards is increasing in kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds