തിരുവനന്തപുരം: 2023ലെ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കേണ്ട കേരള പുരസ്കാരങ്ങൾക്കുള്ള നാമനിർദേശങ്ങൾ ഓൺലൈനായി ജൂൺ അഞ്ച് മുതൽ ഓഗസ്റ്റ് 16 വരെ സമർപ്പിക്കാം. കേരള പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശങ്ങൾ ഓൺലൈനായി www.keralapuraskaram.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് നൽകേണ്ടത്. ഓൺലൈൻ മുഖേനയല്ലാതെ നേരിട്ട് ലഭിക്കുന്ന നാമനിർദേശങ്ങൾ ഒരു കാരണവശാലും പരിഗണിക്കില്ല.
കേരള പുരസ്കാരങ്ങൾ സംബന്ധിച്ച മാർഗ്ഗനിർദേശങ്ങളും നാമനിർദേശം ഓൺലൈനായി സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളും www.keralapuraskaram.kerala.gov.in എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനം എന്ന ലിങ്കിൽ ലഭ്യമാണ്.
നാമനിർദേശവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 0471 2518531, 0471 2518223 എന്നീ നമ്പറുകളിലും, സാങ്കേതിക സഹായങ്ങൾക്ക് കേരള സംസ്ഥാന ഐ.ടി മിഷന്റെ 0471 2525444 എന്നീ നമ്പറിലും ബന്ധപ്പെടാം.
Thiruvananthapuram: Nominations for the Kerala Awards to be announced on the occasion of Kerala Birth Day 2023 can be submitted online from June 5 to August 16. Nominations for Kerala Awards should be made online through the website www.keralapuraskaram.kerala.gov.in. Nominations received in person other than online will not be entertained under any circumstances.
Guidelines for Kerala Awards and instructions to be followed while submitting nominations online are available on the website www.keralapuraskaram.kerala.gov.in under Notification link.
Nomination related inquiries can be contacted at 0471 2518531 and 0471 2518223 and for technical assistance Kerala State IT Mission at 0471 2525444.