Updated on: 29 November, 2023 11:52 PM IST
പ്രവാസി സംരംഭകർക്കായി നോർക്ക -കേരളാ ബാങ്ക് വായ്പ്പാമേള : ഡിസം. 14ന് കോട്ടയത്ത്

കോട്ടയം: ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്‌സും കേരളബാങ്കും സംയുക്തമായി  ഡിസംബർ 14 ന് വായ്പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോട്ടയം ശാസ്ത്രി റോഡിലെ ദർശന ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവ എൻ.ഡി.പി.ആർ.ഇ.എം, പ്രവാസി ഭദ്രത പദ്ധതികൾ പ്രകാരമാണ്  വായ്പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള പ്രവാസികൾക്ക് www.norkaroots.org/ndprem  എന്ന വെബ്സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയിൽ  രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. 

പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം കേരളബാങ്കുവഴി നോർക്ക റൂട്ട്‌സ് രണ്ടു പദ്ധതികൾ നടപ്പാക്കുന്നു. എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെ ഭാഗമായി പ്രവാസി കിരണും  പ്രവാസി ഭദ്രതയും. പ്രവാസി കിരൺ പദ്ധതിയിൽ ഒരു ലക്ഷം രൂപ  മുതൽ മുപ്പത് ലക്ഷം രൂപ വരെയുള്ള സംരംഭക പദ്ധതിക്കാണ് വായ്പയ്ക്ക് അവസരമുളളത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15% മൂലധന സബ്സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപവരെയും) മൂന്നു ശതമാനം പലിശ സബ്സിഡിയും (നാലുവർഷവും) നൽകിവരുന്നു. ഒരു ലക്ഷം രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്കാണ് പ്രവാസി ഭദ്രത വഴി അവസരമുളളത്.

സംശയങ്ങൾക്ക് നോർക്കറൂട്ട്‌സ്  ഹെഡ്ഓഫീസ് തിരുവനന്തപുരം 0471 -2770511,7736917333 - കോട്ടയം നോർക്ക സെൽ നമ്പർ +91-8281004905 എന്നീ നമ്പറുകളിൽ (ഓഫീസ് സമയത്ത് പ്രവൃത്തിദിവസങ്ങളിൽ) ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവീസ്)  ബന്ധപ്പെടാവുന്നതാണ്.

English Summary: NORCA-Kerala Bank loan fair for non-resident entrepreneurs: Dec. 14 at Kottayam
Published on: 29 November 2023, 11:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now