Updated on: 4 December, 2020 11:19 PM IST
Expatriate

കാലത്തിന്റെ പ്രത്യേക ഘട്ടം തരണം ചെയ്യുന്നതിനായി പ്രവാസജീവിതം മതിയാക്കി തിരിച്ചെത്തുന്നവരെ സഹായിക്കാനായി നോർക്ക ഒരുക്കുന്ന പ്രത്യക പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റസ് [NDPREM]. തിരികെയെത്തുന്ന പ്രവാസികളെ സംരംഭകരാക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും മൂലധനം സബ്സിഡി ഉൾപ്പെടെ നൽകുകയും ചെയ്യുന്ന ഈ പദ്ധതി തിരികെയെത്തിയ അല്ലെങ്കിൽ എത്തുന്ന
പ്രവാസികളെ പ്രത്യേക ഉപഭോക്താക്കളായി പരിഗണിച്ച് പുതിയ സംരംഭങ്ങള്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് ആരംഭിക്കുന്നതിന് ആവശ്യമായ കൈതാങ്ങല്‍ നല്‍കുകായും ചെയ്യുന്നു. തിരികെയെത്തിയ / എത്തുന്ന പ്രവാസികളുടെ ജീവിതമാര്‍ഗ്ഗത്തിനായി ഒരു സുസ്ഥിര സംരംഭ മാതൃക വികസിപ്പിക്കുക എന്നതും ഇതിൽ ലഭിക്കും.

തിരികെയെത്തിയ/ എത്തുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനം ലഭിക്കുന്നതിനായി അവർക്കു വേണ്ടി മേഖലാടിസ്ഥാനത്തില്‍ പരിശീലന കളരികള്‍, ബോധവല്‍ക്കരണ സെമിനാറുകള്‍ എന്നിവ നടത്തുന്നതാണ്. പിന്നീട് 20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15% മൂലധന സബ്സിഡിയിൽ വായ്‌പ ലഭ്യമാക്കും. പരമാവധി 3 ലക്ഷം രൂപ വരെയാണ് സബ്‌സിഡി ലഭിക്കുക.

ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവരായ പ്രവാസികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. മാത്രമല്ല തിരികെയെത്തിയ പ്രവാസികൾ കൂട്ട് ചേർന്നാരംഭിക്കുന്ന സംഘങ്ങലക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. Expatriates who have returned from working abroad for at least two years can avail this opportunity. The scheme will also benefit groups of returning expatriates.

NORKA


കാര്‍ഷിക - വ്യവസായം ഇവയിൽ തന്നെ
കോഴി വളര്‍ത്തല്‍
മുട്ടക്കോഴി,
ഇറച്ചിക്കോഴി
,മത്സ്യകൃഷി ,
ഉള്‍നാടന്‍ മത്സ്യ കൃഷി,
അലങ്കാര മത്സ്യ കൃഷി,
ക്ഷീരോല്പാദനം,
ഭക്ഷ്യ സംസ്കരണം,
സംയോജിത കൃഷി,
ഫാം ടൂറിസം,
ആടു വളര്‍ത്തല്‍,
പച്ചക്കറി കൃഷി,
പുഷ്പകൃഷി,
തേനീച്ച വളര്‍ത്തല്‍
കച്ചവടം
പൊതു വ്യാപാരം -
വാങ്ങുകയും വില്‍ക്കുകയും ചെയ്യല്‍,
കടകള്‍
റിപ്പയർ ഷോപ്പ്,
റസ്റ്റോറന്‍റുകള്‍,
ടാക്സി സര്‍വ്വീസുകള്‍,
ഹോംസ്റ്റേ
ചെറുകിട - ഇടത്തരം സംരംഭങ്ങള്‍
പൊടിമില്ലുകള്‍,
ബേക്കറി ഉല്‍പ്പന്നങ്ങള്‍,
ഫര്‍ണിച്ചറും തടിവ്യവസായവും,
സലൂണുകള്‍,
പേപ്പര്‍ കപ്പ്,
പേപ്പര്‍ റീസൈക്ളിംഗ്,
ചന്ദനത്തിരി,
കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍
തേനീച്ച വളര്‍ത്തല്‍
തുടങ്ങിയവ)
പേപ്പര്‍ റീസൈക്ളിംഗ്,
തുടങ്ങിയ സംരഭങ്ങൾ ആരംഭിക്കാവുന്നതാണ്.

ഇതിനായി പരമാവധി ഇരുപത് ലക്ഷം രൂപ അടങ്കല്‍ മൂലധനചെലവ് വരുന്ന പദ്ധതിയില്‍ വായ്പാ തുകയുടെ 15% ശതമാനം 'ബാക്ക് എന്‍ഡ്' സബ്സിഡിയും ഗഡുക്കള്‍ കൃത്യമായി തിരികെ അടയ്ക്കുന്നവര്‍ക്ക് ആദ്യ 4 വര്‍ഷം 3% പലിശ സബ്സിഡിയും ബാങ്ക് വായ്പയില്‍ ക്രമീകരിച്ചു നല്‍കുന്നതാണ്. കൃത്യമായി തിരികെ അടയ്ക്കാത്തവർക്കു സബ്സിഡിയിലും പലിശക്രമത്തിലും വ്യത്യാസം വന്നേക്കാം. ബാങ്കിന്റെ വ്യവസ്ഥകൾ അറിയാനായി പ്രത്യേകം ഉദ്യോഗസ്ഥർ ബാങ്കിൽ ഉണ്ടാകും. അവരുടെ നിർദ്ദേശങ്ങൾ ചോദിച്ചു മനസ്സിലാക്കി കൃത്യമായി പാലിക്കുക. അല്ലെങ്കിൽ ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ പലിശയിലും സബ്‌സിഡി അനുപാതത്തിലും മാറ്റങ്ങൾ വരും. ബാങ്കിന്‍റെ നിബന്ധനകള്‍ക്കും ജാമ്യ വ്യവസ്ഥകള്‍ അനുസരിച്ചും ബാങ്കുമായുള്ള നോര്‍ക്ക റൂട്ട്സിന്‍റെ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരണവും ആയിരിക്കും ലോണ്‍ അനുവദിക്കുന്നത്. ലോണ്‍ തുകയുടെ മാസഗഡു കൃത്യമായി അടയ്ക്കുന്നവര്‍ക്ക് മാത്രമേപലിശ ഇളവ് ലഭിക്കുകയുള്ളു. മാസഗഡു മുടക്കം വരുത്തുന്നവര്‍ ബാങ്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മാസഗഡു അടച്ച് തീര്‍ത്താല്‍ മാത്രമേ മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു. മാസഗഡു അടക്കാത്ത പക്ഷം ഇത് നിഷ്ക്രിയ ആസ്തിയായി മാറുകയും ബാങ്കിന്‍റെ നിയമനടപടികള്‍ നേരിടേണ്ടി വരുകയും ചെയ്യും.
നിലവില്‍ ബാങ്ക് വായ്പ നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്. എസ്.ബി.ടി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്. മറ്റു ബാങ്കുകളുമായി ധാരണാപത്രം പുതുക്കുന്നതിനനുസരിച്ച് ബാങ്കുകളുടെ വിഷയത്തില്‍ മാറ്റം വരുന്നതാണ്. കൂടുതൽ ബാങ്കുകളിൽ നിന്ന് ലോൺ ലഭ്യമാക്കുന്നതിനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. These are the banks that are currently providing bank loans. SBT, South Indian Bank, Union Bank. The issue of banks will change as the MoU is renewed with other banks. The government has also taken steps to get loans from more banks.

നോർക്കയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരെ മുന്‍ഗണനാക്രമമനുസരിച്ച് സ്ക്രീന്‍ ചെയ്താണ് പദ്ധതി ആനുകൂല്യത്തിന് പരിഗണിക്കുന്നത് .
ടോൾ ഫ്രീ നമ്പറുകൾ.: 1800 425 3939 ( ഇന്ത്യയിൽ നിന്ന് ), 0091 8802 012345 (വിദേശത്തു നിന്ന് മിസ് കാൾ സേവനം.) വെബ്സൈറ്റ് വിലാസം : www.norkaroots.org
നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റസ് പദ്ധതിക്ക് അപേക്ഷിക്കാന്‍ താത്പര്യപ്പെടുന്ന യോഗ്യരായ പ്രവാസികളും/സംഘങ്ങളും അതിനായി വെബ്‌സൈറ്റിൽ കയറി [REGISTER] ബട്ടണില്‍ ക്ലിക്ക് ചെയ്ത് തങ്ങളുടെ അപേക്ഷയും ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കേണ്ടതാണ്.


വിവരങ്ങൾക്ക് കടപ്പാട് നോർക്ക റൂട്ട്സ്

കൂടുതൽ അനുബന്ധ വാർത്തകൾക്കു:നോര്‍ക്കയുടെ സഹകരണത്തോടെ സപ്ലൈകോ പ്രവാസി സ്റ്റോര്‍ പദ്ധതി

#Pravasi#Norka#Agriculture#Farm#Keralam#FTB

English Summary: Norka to help returning expatriates
Published on: 01 September 2020, 09:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now