Updated on: 7 November, 2021 7:06 AM IST
North Central Railway Recruitment 2021: Apply for 1664 Apprentice vacancies

നോർത്ത് സെൻട്രൽ റെയിൽവേയിൽ അപ്രന്റീസ് ഒഴിവുകളിലേയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഉത്തർ പ്രദേശിലെ പ്രയാഗ് രാജ് ആസ്ഥാനമായിട്ടുള്ള നോർത്ത് സെൻട്രൽ റെയിൽവേയിലാണ് ഒഴിവുകൾ.  ആകെ 1664 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഔദ്യോഗിക വെബ്സൈറ്റായ rrcpryj.org സന്ദർശിച്ച് അപേക്ഷിക്കാം.

അവസാന തീയതി

ഡിസംബർ 1 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ് ജയവും നിശ്ചിത ട്രേഡിൽ സർട്ടിഫിക്കറ്റുമുള്ളവർക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ട്. കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായവരായിരിക്കണം. ഇതിനെ തുടർന്ന് ഐ.ടി.ഐ സർട്ടിഫിക്കറ്റുമുണ്ടാവണം.

ഒഴിവുകളുടെ വിശദാംശങ്ങൾ

മെക്കാനിക്ക് വിഭാഗം 364 ഒഴിവുകൾ , ഇലക്ട്രോണിക് വിഭാഗം- 339 ഒഴിവുകൾ, ഝാൻസി (ജെ.എച്ച്.എസ്) ഡിവിഷൻ- 480 ഒഴിവുകൾ, ഝാൻസി വർക്ക് ഷോപ്പ്- 185 ഒഴിവുകൾ, ആഗ്ര(എ.ജി.സി) ഡിവിഷൻ- 296 ഒഴിവുകൾ എന്നീവിടങ്ങളിലായി വിവിധ ട്രേഡുകളിൽ 1664 ഒഴിവുകളുണ്ട്.

പ്രായപരിധി

15 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

പത്താം ക്ലാസിലെയും ഐ.ടി.ഐയിലെയും മാർക്കുകളനുസരിച്ച് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഡോക്യുമെന്റ് വെരിഫിക്കേഷനുണ്ടായിരിക്കും. ജനറൽ വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വർഗം, വനിതകൾ എന്നിവർക്ക് ഫീസില്ല.

ബാങ്ക് ഓഫ് ഇന്ത്യയിലെ വിവിധ തസ്തികകളിൽ ഒഴിവുകൾ

ഇന്ത്യൻ എയർ ഫോഴ്സിൽ ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

English Summary: North Central Railway Recruitment 2021: Apply for 1664 Apprentice vacancies
Published on: 07 November 2021, 06:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now