Updated on: 4 December, 2020 11:19 PM IST

കൊറോണയ്ക്ക് പുറമേ ഇപ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍ വെട്ടുക്കിളി ആക്രമണഭീതിനേരിടുകയാണ് പാക്കിസ്ഥാനില്‍ നിന്നുള്ള വെട്ടുകിളികളുടെ കൂട്ടമാണ് ഉത്തരേന്ത്യയില്‍ എത്തിയത്. ഇവ വ്യാപക വിളനാശത്തിന് കാരണമാവുകയാണ്. ഈ വര്‍ഷം ഇന്ത്യയില്‍ വെട്ടുകിളി ആക്രമണമുണ്ടായേക്കുമെന്ന് എഫ്‌എഓ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായി വിളകള്‍ നശിപ്പിക്കുകയാണ്.

മധ്യപ്രദേശില്‍ 27 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെട്ടുക്കിളി ആക്രമണമാണ് നേരിടുന്നത്. ഇത്  മൂലം മധ്യപ്രദേശില്‍ മാത്രം ആയിരക്കണക്കിന് കോടി രൂപയുടെ വിളനാശമുണ്ടാവുമെന്ന് വിദഗ്ദ മുന്നറിയിപ്പ്.

മധ്യപ്രദേശില്‍ പ്രവേശിച്ച വെട്ടുകിളികള്‍ ബുധിനിയിലടക്കം കനത്ത വിളനാശമുണ്ടാക്കി. നിലവില്‍ സംസ്ഥാനത്ത് പച്ചക്കറി, പഴ കൃഷികള്‍ക്ക് നേരെയാണ് വെട്ടുകിളി ആക്രമണമുണ്ടായത്. കോട്ടണ്‍, മുളക് കൃഷികള്‍ക്കും ഇവ ഭീഷണി സൃഷ്ടിച്ചേക്കുമോ എന്ന് ആശങ്കയുണ്ട്. വെട്ടുകിളികളെ നിയന്തിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് എണ്ണായിരം കോടി രൂപയുടെ കൃഷി നാശം ഇവ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: രോഗങ്ങളകറ്റാൻ കൂൺ

English Summary: North Indian States affected by the locust attack
Published on: 25 May 2020, 09:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now