Updated on: 19 July, 2021 6:30 AM IST
Northern Railway Recruitment 2021

ജൂലൈ 27, 28 തീയതികളിലായി നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ നിശ്ചിത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുമായി അഭിമുഖത്തിൽ ഹാജരാവുക. 

നോർത്തേൺ റെയിൽവേയിൽ ഒഴിവുള്ള സീനിയർ റസിഡന്റ് തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. ജൂലൈ 27, 28 തീയതികളിലാണ് വാക്ക് ഇൻ ഇന്റർവ്യൂ. ഡി.എൻ.ബി, പി.ജി ഡിപ്ലോമ. എം.എസ്/ എം.ഡി, ഡി.എം യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.

27ന് നടക്കുന്ന അഭിമുഖങ്ങൾ

അനസ്തേഷ്യ- 1 ഒഴിവ്

ഇ.എൻ.ടി- 2 ഒഴിവുകൾ

ജനറൽ മെഡിസിൻ- 12 ഒഴിവുകൾ

ജനറൽ സർജറി- 6 ഒഴിവുകൾ

മൈക്രോബയോളജി- 1 ഒഴിവ്

ഗൈനക്കോളജിസ്റ്റ്- 1 ഒഴിവ്

28ന് നടക്കുന്ന അഭിമുഖങ്ങൾ

ഓങ്കോളജി- 1 ഒഴിവ്

ഓർത്തോപീഡിക്സ്- 2 ഒഴിവുകൾ

ഒഫ്താൽമോളജി- 1 ഒഴിവ്

റേഡിയോളജി- 2 ഒഴിവുകൾ

പീഡിയാട്രിക്സ്- 1 ഒഴിവ്

എ4 സൈസ് പേപ്പറിൽ നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷ പൂരിപ്പിച്ച് അഭിമുഖത്തിനെത്തുമ്പോൾ ഹാജരാക്കണം. അഭിമുഖം നടക്കുന്ന സ്ഥലം: Auditorium, 1st Floor, Academic Block, Northern Railway Central Hospital, New Delhi. രാവിലെ 8.30 ന് അഭിമുഖം ആരംഭിക്കും. വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തുന്നവർ അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

English Summary: Northern Railway Recruitment 2021, Walk in interview for 30 Senior Resident Posts, Salary Rs. 67,700
Published on: 18 July 2021, 11:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now