നോർത്തേൺ റെയിൽവേയിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. സ്പോർട്സ് ക്വാട്ടയിലാണ് നിയമനം നടത്തുന്നത്. നിശ്ചിത യോഗ്യതയുള്ളവർക്ക് ജനുവരി 27, 2022 വരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. ലെവൽ 2, 3, 4, 5 തസ്തികകളിലെ 21 ഒഴിവുകളിലേക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്.
ഒഴിവുകളുടെ വിശദംശങ്ങൾ
-
അത്ലറ്റിക്സ്- പുരുഷൻമാർ- 3 ഒഴിവുകൾ
-
അത്ലറ്റിക്സ്- വനിതകൾ- 2 ഒഴിവുകൾ
-
ക്രിക്കറ്റ്- പുരുഷൻമാർ- 3 ഒഴിവുകൾ
-
വെയിറ്റ് ലിഫ്റ്റിംഗ്- പുരുഷൻമാർ- 2 ഒഴിവുകൾ
-
ഹാൻഡ് ബോൾ- വനിതകൾ- 2 ഒഴിവുകൾ
-
ബാസ്കറ്റ് ബോൾ- വനിതകൾ- 1 ഒഴിവ്
-
വോളിബോൾ- പുരുഷൻമാർ- 1 ഒഴിവ്
-
ചെസ്- പുരുഷൻമാർ- 1 ഒഴിവ്
-
ബാസ്കറ്റ്ബോൾ- പുരുഷൻമാർ- 1 ഒഴിവ്
-
ബോഡി ബിൽഡിംഗ്- പുരുഷൻമാർ- 2 ഒഴിവുകൾ
-
ബോക്സിംഗ്- വനിതകൾ- 1 ഒഴിവ്
- കബഡി- വനിതകൾ- 2 ഒഴിവുകൾ
എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അപേക്ഷാ ഫീസ്
500 രൂപയാണ് അപേക്ഷാ ഫീസായി അടയ്ക്കേണ്ടത്. പട്ടിക ജാത്, പട്ടിക വർഗം, വനിതകൾ, ന്യൂനപക്ഷം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 250 രൂപ അടച്ചാൽ മതിയാകും.