Updated on: 27 April, 2021 4:06 PM IST
എങ്കിലും 10 ശതമാനം വിഹിതം സ്വന്തമായി കണ്ടെത്തേണ്ടതുണ്ട്.

കൊച്ചി: സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി തൊഴിൽ മാത്രമല്ല ഇപ്പോൾ സംരംഭങ്ങൾക്ക് പണവും നൽകി തുടങ്ങി .

സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി വർഷങ്ങളായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രെജിസ്റ്റർ ചെയ്തിട്ടും,സ്ഥിരം ജോലി ലഭിക്കാതെ പോയ വ്യക്തികൾക്ക് നൽകുന്ന വായ്‌പാ പദ്ധതിയായ നവജീവൻ ഉൾപ്പെടെ വിവിധ വായ്‌പകളാണ് ലഭിക്കുന്നത്.

നവജീവൻ പദ്ധതിയിൽ 50 -65 വരെ പ്രായമുള്ളവർക്ക് 50000 രൂപ വരെയാണ് വായ്‌പ അനുവദിക്കുന്നത് .ധനകാര്യ സ്ഥാപങ്ങൾ വഴിയാണ് വായ്‌പ നൽകുക. 25 ശതമാനം പരമാവധി 12500 രൂപ സബ്സിഡിയായി ലഭിക്കും. സംയുക്ത സംരംഭങ്ങൾക്കും വായ്‌പ അനുവദിക്കും.

25 ശതമാനം സ്ത്രീകൾക്കാണ് 25 ബി പി എൽ വിഭാഗങ്ങൾക്കായും സംവരണം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ രെജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതർക്കായി സ്വയം തൊഴിൽ വായ്‌പാ പദ്ധതിയുമുണ്ട്.വ്യക്തിക്ക് ഒരു ലക്ഷം രൂപ വരെ വായ്‌പ അനുവദിക്കുന്നു. ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിക്കാം.ഒരംഗത്തിന് ഒരു ലക്ഷം രൂപ എന്ന നിരക്കിൽ വായ്‌പ ലഭിക്കും.സംരംഭക വിഹിതം പ്രത്യേകം പറയുന്നില്ല. എങ്കിലും 10 ശതമാനം വിഹിതം സ്വന്തമായി കണ്ടെത്തേണ്ടതുണ്ട്. പ്രായം 21-50 .

മൾട്ടി പർപ്പസ് ജോബ് ക്ലബ് പ്രകാരം ഗ്രൂപ് സംരംഭകൾക്കുമുണ്ട് വായ്‌പ. രണ്ടു മുതൽ അഞ്ചു വരെ അംഗങ്ങൾ അടങ്ങുന്ന ഗ്രൂപ്പുകളാക്കാണ് വായ്‌പ അനുവദിക്കുക. അംഗങ്ങൾ വ്യത്യസ്ത കുടുംബങ്ങളിൽ പെട്ടവർ ആയിരിക്കണം. പദ്ധതിച്ചെലവ് പത്തു ലക്ഷം രൂപയിൽ അധികമാകാത്ത എല്ലാത്തരം ബിസിനസ്സ് സംരംഭങ്ങൾക്കും വായ്‌പ ലഭിക്കും. പദ്ധതിച്ചെലവിന്റെ 25%ആണ് സർക്കാർ സബ്‌സിഡി. പരമാവധി രണ്ടു ലക്ഷം രൂപ. 10%സംരംഭകൻ വിഹിതമായി കണ്ടെത്തേണ്ടി വരും. പ്രായം 21-40 .

ഒരു സാമൂഹിക സുരക്ഷാപദ്ധതിയും അതുപോലെ തന്നെ സ്വയം തൊഴിൽ വായ്പാ പദ്ധതിയുമാണിത്. വിധവകൾ, വിവാഹ മോചനം നേടിയ സ്ത്രീകൾ, ഭർത്താവിനെ കാണാതെ പോയ സ്ത്രീകൾ ,പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ വരുന്ന അവിവാഹിതരായ അമ്മമാർ, 30 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിയാത്ത സ്ത്രീകൾ എന്നിവർക്കാണ് പദ്ധതിയുടെ പ്രയോജനം.

50000 രൂപ വരെ സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് വായ്‌പ അനുവദിക്കുന്നു. പരമാവധി 25000 രൂപ വരെ സബ്‌സിഡി ലഭിക്കും. അതായത് 50%സബ്‌സിഡി. ചെലവിന്റെ 10%സംരംഭകൻ വിഹിതമായി കണ്ടെത്തേണ്ടതുണ്ട് .പ്രായപരിധി 18-55 നും ഇടയിൽ ആയിരിക്കണം അപേക്ഷകർ. സർക്കാകർ ഫണ്ടിൽ നിന്നാണ് വായ്‌പയും സബ്‌സിഡിയും അനുവദിക്കുന്നത്.

ബാങ്കുകളെ കാണേണ്ട ആവശ്യമില്ല. പലിശയില്ലാതെ ത്രൈമാസത്തവണകളായി തുക തിരിച്ചടച്ചാൽ മതി. ഭിന്നശേഷിക്കാരായ തൊഴിൽ രഹിതർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് കൈവല്യ എന്ന പദ്ധതിയുമുണ്ട്. കൈവല്യ ഒരു വായ്‌പ പദ്ധതി മാത്രമല്ല, കരിയർ ഗൈഡൻസ് പ്രോഗ്രാം , കപ്പാസിറ്റി ബിൽഡിങ് പ്രോഗ്രാം മത്സര പരീക്ഷാ പരിശീലനം എന്നിവയെല്ലാം നടത്തുന്നു. 50000 രൂപ വരെ വായ്‌പയായി അനുവദിക്കുകയും ചെയ്യും. ആവശ്യമുള്ള പക്ഷം വായ്‌പ ഒരു ലക്ഷമായി ഉയർത്തുകയും ചെയ്യാം. ഗ്രൂപ് സംരംഭങ്ങൾക്കും വായ്‌പ അനുവദിക്കും. ഓരോ അംഗത്തിനും 50000 രൂപ പരമാവധി എന്ന നിലക്കായിരിക്കും വായ്‌പ അനുവദിക്കുക. സബ്സിഡിയായി 50%തുക ലഭിക്കും.

English Summary: Not only employment but also loans are now being offered through employment exchanges
Published on: 27 April 2021, 03:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now