Updated on: 28 June, 2022 12:00 PM IST
വിലക്കുറവിൽ iPhone ആർക്കും വാങ്ങാം: Flipkartലെ വൻ ഓഫർ അറിയാം

ആപ്പിൾ ഫോൺ (apple phone) സ്വന്തമാക്കുക എന്നത് പലരുടെയും സ്വപ്നമായിരിക്കും. എന്നാൽ ഇപ്പോഴിതാ വളരെ വിലക്കുറവിൽ വ്യത്യസ്ത സ്റ്റോറേജുകളിലും വ്യത്യസ്ത വലിപ്പത്തിലും വ്യത്യസ്ത നിറങ്ങളിലുമുള്ള ആപ്പിൾ ഐഫോണുകൾ ലഭ്യമാണ്. പ്രോ മാക്സ് മുതൽ മിനി വരെയുള്ളവ ഇതിലുണ്ട് എന്നതാണ് പ്രത്യേകത.

ആപ്പിൾ ഐഫോൺ 13 മിനി, ഐഫോൺ 12 മിനി (Apple iPhone 13 mini and iPhone 12 mini) ആണ് എന്നീ മോഡലുകൾ പെട്ടെന്ന് തന്നെ ഉപയോക്താവിന് ലഭ്യമാക്കും. ഐഫോൺ 13 മിനി, ഐഫോൺ 12 മിനി എന്നിവയ്ക്കെല്ലാം മികച്ച ഓഫറുകളാണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്.

ഐഫോൺ 13 മിനി (iPhone 13 mini)യുടെ 128 ജിബി വേരിയന്റ് ഏഴ് ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. ഓൺലൈനായും ഇത് വാങ്ങാം. അതായത്, ഫ്ലിപ്കാർട്ടിൽ ഇതിന്റെ വില 64,999 രൂപയാണ്. സുരക്ഷിത പാക്കേജിങ് ഫീസായി 29 രൂപ കൂടി എന്നാൽ ഇതിന് ഈടാക്കുന്നുണ്ട്. മാത്രമല്ല, വ്യത്യസ്ത ബാങ്കുകൾ നൽകുന്ന ഓഫറുകളും ഫോണിനൊപ്പം ഉപയോ​ഗിക്കാം.
അതായത്, എസ്ബിഐ ഉപയോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുകൾക്കായി 10 ശതമാനം വരെ കിഴിവ് ലഭിക്കുന്നതാണ്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്കാണെങ്കിൽ, 10 ശതമാനം കിഴിവുണ്ട്. ആക്സിസ് ബാങ്ക് കാർഡിന് 5 ശതമാനം ക്യാഷ്ബാക്ക് ഓഫർ ലഭിക്കും.

ഫ്ലിപ്പ്കാർട്ട് പേ ലേറ്റർ (Flipkart pay later) വഴിയുള്ള ആദ്യ ഇടപാടിന് 100 രൂപ കിഴിവ് നൽകുന്നു. കൈയിൽ കാശില്ലാത്തവർക്കും ഐഫോൺ SE 2020 (iPhone SE 2020) മോഡൽ സ്വന്തമാക്കാനായി നിരവധി ഓഫറുകളാണ് നൽകുന്നത്.
ഫ്ലിപ്കാർട്ടിലൂടെ ഓഫർ വഴി ആപ്പിൾ ഐഫോൺ ഓഫറുകൾ സ്വന്തമാക്കാൻ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.

ഘട്ടം 1: ഫ്ലിപ്പ്കാർട്ടിലെ ഹോം പേജിൽ നിന്നും ഐഫോൺ 13 മിനി, ഐഫോൺ 12 മിനി അല്ലെങ്കിൽ ഐഫോൺ SE 2020 എന്നിങ്ങനെയുള്ള ആപ്പിൾ ഐഫോൺ മോഡലുകൾ തിരയുക.

ഘട്ടം 2: കിഴിവ്, എക്സ്ചേഞ്ച്, ബാങ്ക് ഓഫറുകൾ എന്നിവ പരിശോധിക്കുക.

ഘട്ടം 3: ഏത് സ്റ്റോറേജിലുള്ള, ഏത് നിറത്തിലും വലിപ്പത്തിലുമുള്ള ഫോൺ ആണ് നിങ്ങൾക്ക് വേണ്ടത് എന്ന് നോക്കി തെരഞ്ഞെടുക്കുക.

ഘട്ടം 4: ശേഷം, ബൈ വിത്ത് എക്സ്ചേഞ്ച് (Buy with Exchange) എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ഫോൺ വാങ്ങാം.

ഘട്ടം 5: തുടർന്ന് കാർഡ് പേയ്മെന്റ്, കാഷ് ഓൺ ഡെലിവറി അല്ലെങ്കിൽ യുപിഐ പേയ്മെന്റ് നടത്തി ഓർഡർ നൽകുക. ഓഫർ നൽകുന്ന കാർഡ് നിങ്ങളുടെ പക്കലുണ്ടെങ്കിൽ നിങ്ങൾക്ക് ബാങ്ക് ഓഫർ നേടാനാകും. ഇതു കൂടാതെ സുരക്ഷിത പാക്കേജിങ് ഫീസായി 29 രൂപ അധികമായി നൽകേണ്ടിവരും.

ബന്ധപ്പെട്ട വാർത്തകൾ : Warning! മാർച്ച് 31 മുതൽ ഈ സ്മാർട്ട്ഫോണുകളിൽ WhatsApp പ്രവർത്തിക്കില്ല

English Summary: Now iPhone Can Be Bought In Low Price With Best Offer: Know In Detail
Published on: 28 June 2022, 11:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now