Updated on: 4 December, 2020 11:18 PM IST

ഇനി പച്ചക്കറികളും പലചരക്കുകളും വീട്ടിലിരുന്നു വാങ്ങാൻ ആപ്പുകൾ സഹായിക്കും.കോവിഡ്-19 നിയന്ത്രണ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ കർഷകർക്ക് പ്രതീക്ഷയായി ഓൺലൈൻ വിപണി. ഈ നിയന്ത്രണം കഴിയും വരെ കാത്തിരിക്കാതെ വിളവെടുത്ത് വിപണിയിൽ എത്തിക്കാൻ സ്മാർട്ട് വഴികളുണ്ട്.സൊമാറ്റോ, സ്വിഗ്ഗി മുതലായ ആപ്പുകൾ വഴി ഇനി ഭക്ഷണം മാത്രമല്ല പച്ചക്കറികളും പലചരക്കുകളും .വീട്ടിലിരുന്നു വാങ്ങാം. നിലവിൽ കേരളത്തിൽ പലയിടത്തും സപ്ലൈകോ അവശ്യസാധനങ്ങൾ ഓൺലൈനായി സൊമാറ്റോ വഴി ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കുന്നുണ്ട്‌. കർഷക സംഘടനകൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, പച്ചക്കറി വിൽപനശാലകൾ, സഹകരണ സൊസൈറ്റികൾ എന്നിവയ്ക്കും നാടൻ പച്ചക്കറികളും പഴങ്ങളും വീട്ടിലെത്തും. ലോക്ക്ഡൗൺ ആയതിനാൽ പുറത്തിറങ്ങാൻ കഴിയാത്തവർക്ക്‌ പുതിയ വിപണി സഹായകമാകും..

വിഎഫ്‌പിസികെ, ഹോർട്ടികോർപ്പ്, മറ്റു സർക്കാർ ഏജൻസികൾ, കർഷക സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവയെല്ലാം .കർഷകരെ സഹായിക്കാൻ ഇപ്പോൾ സ്മാർട്ട് വിപണി രംഗത്തുണ്ട്. കർഷകർക്ക് വാ‌ട്‌സാപ് പോലുളള സമൂഹമാധ്യമങ്ങൾ വഴി റസിഡൻസ് അസോസിയേഷനുകളുമായി ബന്ധപ്പെട്ട് ആവശ്യക്കാർകാർക്ക്.നാടൻ പച്ചക്കറികളും പഴങ്ങളും വിൽപന നടത്താവുന്നതാണ്. ഡിജിറ്റൽ പേമെന്റ് വഴി സ്മാർട്ടായി പണമിടപാടുകൾ നടത്താൻ ശ്രദ്ധിക്കണം. കൂടാതെ, സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ശാരീരിക അകലം പാലിച്ചുകൊണ്ടുള്ള വ്യാപാരം ഉറപ്പു വരുത്തുകയും വേണം.

കടപ്പാട് : മനോരമ

English Summary: Now we can buy vegetables online through various Apps
Published on: 14 April 2020, 12:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now