Updated on: 10 July, 2022 5:54 PM IST
SBIയുടെ ഈ പുതിയ സേവനത്തെ കുറിച്ച് നിങ്ങൾ അറിഞ്ഞോ? പേയ്മെന്റ് ഇനി വാട്സ്ആപ് വഴിയുമാകാം...

രാജ്യത്തെ പ്രമുഖ ധനകാര്യസ്ഥാപനമായ എസ്ബിഐ അഥവാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI- State Bank of India) ഉപഭോക്താക്കള്‍ക്കായി പുതിയൊരു സേവനം അവതരിപ്പിക്കുകയാണ്. അതായത്, ഗുണഭോക്താക്കൾക്ക് സേവനങ്ങൾ അനായാസവും ലളിതവുമായി ലഭ്യമാക്കുന്നതിനായി വാട്സ്ആപ് അധിഷ്ടിത ബാങ്കിങ് സംവിധാനമാണ് (WhatsApp based banking system) എസ്ബിഐ പുതുതായി പ്രഖ്യാപിച്ചത്.

വാട്സ്ആപ് ഉപയോഗിച്ച് ബാങ്കിങ് ഇടപാടുകള്‍ നടത്താം എന്നതാണ് ഇതിലൂടെ സാധ്യമാക്കുന്നത്. നിലവില്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കൾക്കായാണ് ഈ സൗകര്യം ക്രമപ്പെടുത്തിയിട്ടുള്ളത്.

എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാരയാണ് പുതിയ സംവിധാനത്തെ കുറിച്ച് അറിയിച്ചത്. അഗ്രഗേറ്റര്‍മാര്‍ക്കും കോര്‍പ്പറേറ്റ് ക്ലയന്റുകള്‍ക്കുമായി എപിഐ (ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസ്) ബാങ്കിങ് ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
'എസ്ബിഐ കാര്‍ഡ് വാട്സ്ആപ്പ് കണക്ട്' എന്നാണ് ഈ സംവിധാനത്തെ വിളിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍, റിവാര്‍ഡ് പോയിന്റുകള്‍, ബാലന്‍സ് എന്നിവ പരിശോധിക്കാനും പേയ്മെന്റ് നടത്താനും ഇതിലൂടെ സാധിക്കും.

എസ്ബിഐ കാര്‍ഡ് വാട്സ്ആപ്പ് കണക്ട്- എങ്ങനെ ഉപയോഗപ്പെടുത്താം?

9004022022 എന്ന നമ്പറിലേക്ക് 'ഒപിടിഐഎന്‍' എന്ന് വാട്സ്ആപ് (Whatsapp) സന്ദേശം അയക്കുക.
ബാങ്കുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ നിന്ന് 08080945040 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്യുക.
എസ്ബിഐ കാര്‍ഡ് മൊബൈല്‍ ആപ്പ് ലോഗിന്‍ ചെയ്ത ശേഷം 'വാട്സ്ആപ്പ് കണക്ട്' മെയിന്‍ മെനുവിൽ ക്ലിക്ക് ചെയ്യുക.
എസ്ബിഐ ചാറ്റ്ബോട്ടായ 'ഐഎല്‍എ'യില്‍ സൈന്‍ അപ്പ് ചെയ്യാം. ശേഷം സബ്സ്‌ക്രൈബ് ചെയ്ത് ലോഗിന്‍ ചെയ്യാം.

ബന്ധപ്പെട്ട വാർത്തകൾ : ഇന്ത്യയിൽ വാട്ട്‌സ്ആപ്പ് സേഫ്റ്റി ഫീച്ചർ ആരംഭിച്ചു: എന്താണത്? നിങ്ങൾ അറിയേണ്ടതെല്ലാം

5676791 എന്ന നമ്പറിലേക്ക് ഡബ്യുഎഒപിടിഐഎന്‍ XXXX എന്ന് സന്ദേശം അയക്കുക. ഇതില്‍ പറഞ്ഞിരിക്കുന്ന നാല് എക്സിന്റെ സ്ഥാനത്ത് കാര്‍ഡ് നമ്പറിന്റെ അവസാനത്തെ നാലു ഡിജിറ്റുകൾ നൽകണം.

രണ്ടോ അതില്‍കൂടുതലോ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ പരസ്പരം ആശയവിനിമയം നടത്തുന്നതിനുള്ള ഒരു മാര്‍ഗമാണ് എസ്ബിഐ കാര്‍ഡ് വാട്സ്ആപ്പ് കണക്ട്. ബാങ്കും ക്ലയന്റ് സെര്‍വറുകളും തമ്മിൽ ആശയവിനിമയം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് എപിഐ ബാങ്കിങ്.

എച്ച്ഡിഎഫ്‌സി (HDFC), യെസ് ബാങ്ക് (YES BANK), ഐസിഐസിഐ (ICICI), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (IndusInd Bank), ബാങ്ക് ഓഫ് മഹാരാഷ്ട്ര (Bank of Maharashtra), ആക്‌സിസ് ബാങ്ക് (Axis Bank), ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് (IDFC FIRST Bank) എന്നിവയും വാട്സ്ആപ് അധിഷ്ടിത പേയ്മെന്റ് (WhatsApp based payment) സംവിധാനം നൽകുന്നുണ്ട്.

English Summary: Now WhatsApp Is Enough For Payment: Do You Know About This New Service From SBI
Published on: 10 July 2022, 05:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now