1. News

SBI Latest; ഈ രേഖകൾ സമർപ്പിച്ചാൽ, വീട്ടിലിരുന്ന് നേടാം മാസം തോറും 80,000 രൂപ

സ്ഥിരവരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് എസ്ബിഐ ബാങ്കുമായി ബന്ധപ്പെട്ട് ഈ ഫ്രാഞ്ചൈസിലൂടെ വരുമാനം കണ്ടെത്താം. പ്രതിമാസം 80,000 മുതൽ 90,000 രൂപ വരെ എളുപ്പത്തിൽ സമ്പാദിക്കാൻ സാധിക്കുന്ന മികച്ച മാർഗമാണിത്.

Anju M U
SBI latest
SBIലൂടെ വീട്ടിലിരുന്ന് നേടാം മാസം തോറും 80,000 രൂപ

വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ താൽപ്പര്യമുള്ളവർക്ക് ഇത് വളരെ മികച്ച ഓപ്ഷനാണ്. വീട്ടിലിരുന്ന് നിങ്ങൾക്ക് പ്രതിമാസം 80,000 മുതൽ 90,000 രൂപ വരെ എളുപ്പത്തിൽ സമ്പാദിക്കാൻ സാധിക്കുന്ന മികച്ച മാർഗമാണ് ചുവടെ വിവരിക്കുന്നത്. സുരക്ഷിതവും സുതാര്യവുമായ മാർഗത്തിലൂടെ, മാസം തോറും പണം സമ്പാദിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന ആകർഷണം.

ബന്ധപ്പെട്ട വാർത്തകൾ: SBI കിസാൻ ക്രെഡിറ്റ് കാർഡ്: കുറഞ്ഞ പലിശയിൽ 4 ലക്ഷം രൂപ വരെ വായ്പ നേടാം, കൂടുതലറിയാം


രാജ്യത്തെ പ്രധാനപ്പെട്ട പൊതുമേഖലാ ബാങ്കായ എസ്ബിഐ- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI - State Bank of India) ആണ് വീട്ടിലിരുന്ന് 80,000 രൂപ സമ്പാദിക്കാനുള്ള ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം ഫ്രാഞ്ചൈസി (State Bank of India ATM Franchise) എന്നാണ് പദ്ധതിയുടെ പേര്. ഇതിലൂടെ എങ്ങനെ പണം സമ്പാദിക്കണമെന്ന് അറിയുന്നതിനായി തുടർന്ന് വായിക്കുക.

എടിഎം ഫ്രാഞ്ചൈസി സ്ഥാപിക്കുന്നതിലൂടെയാണ് നിങ്ങൾക്ക് ധനസമ്പാദനം നടത്താനാകുന്നത്. സ്ഥിരവരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് എസ്ബിഐ ബാങ്കുമായി ബന്ധപ്പെട്ട് ഈ ഫ്രാഞ്ചൈസിലൂടെ വരുമാനം കണ്ടെത്താം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം ഫ്രാഞ്ചൈസി (State Bank of India ATM Franchise) എടുക്കുന്നതിനുള്ള വ്യവസ്ഥകൾ

1. എസ്ബിഐ എടിഎമ്മിന്റെ ഫ്രാഞ്ചൈസി എടുക്കാൻ, നിങ്ങൾക്ക് 50-80 ചതുരശ്ര അടി സ്ഥലം ഉണ്ടായിരിക്കണം.

2. മറ്റ് എടിഎമ്മുകളിൽ നിന്ന് അതിന്റെ ദൂരം 100 മീറ്ററെങ്കിലും ഉണ്ടാകണമെന്നതും നിർബന്ധം.

3. എടിഎം നിർമിക്കാനുള്ള സ്ഥലം താഴത്തെ നിലയിലും നല്ല ദൃശ്യപരതയുള്ള ഇടത്തുമാകണം.

4. 24 മണിക്കൂറും വൈദ്യുതി സംവിധാനം ലഭ്യമായിരിക്കണം. ഇതിന് പുറമെ 1 kW വൈദ്യുതി കണക്ഷനും നിർബന്ധമാണ്.

5. ഈ എടിഎമ്മിൽ പ്രതിദിനം ഏകദേശം 300 ഇടപാടുകൾ നടത്താനുള്ള ശേഷി ഉണ്ടായിരിക്കണം.

6. എടിഎം നിർമിക്കുമ്പോൾ കോൺക്രീറ്റ് മേൽക്കൂര വേണം.

7. വി-സാറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിന് സൊസൈറ്റിയിൽ നിന്നോ അതോറിറ്റിയിൽ നിന്നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ല.

ബന്ധപ്പെട്ട വാർത്തകൾ:  എസ്ബിഐ എടിഎം ഫ്രാഞ്ചൈസിയിലൂടെ ഒരു ലക്ഷം രൂപ വരെ പ്രതിമാസ വരുമാനം നേടാം!

എസ്ബിഐ എടിഎമ്മിന്റെ ഫ്രാഞ്ചൈസിക്ക് ആവശ്യമായ രേഖകൾ

1. ഐഡി പ്രൂഫ് രേഖകളിൽ എതെങ്കിലും - ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ കാർഡ്

2. അഡ്രസ് പ്രൂഫ് രേഖകളിൽ ഏതെങ്കിലും- റേഷൻ കാർഡ്, വൈദ്യുതി ബിൽ

3. ബാങ്ക് അക്കൗണ്ടും പാസ്ബുക്കും

4. ഫോട്ടോ, ഇ-മെയിൽ ഐഡി, ഫോൺ നമ്പർ

5. മറ്റ് രേഖകളോ പ്രമാണങ്ങളോ

6. ജിഎസ്ടി നമ്പർ

7. സാമ്പത്തിക രേഖകൾ

ബന്ധപ്പെട്ട വാർത്തകൾ: SBI Scheme: എസ്ബിഐയുടെ ഈ സ്കീമിൽ ഒറ്റത്തവണ നിക്ഷേപിച്ചാൽ, മാസം നേടാം നല്ലൊരു വരുമാനം

എസ്ബിഐ എടിഎം ഫ്രാഞ്ചൈസിക്കായി എങ്ങനെ അപേക്ഷിക്കാം

എസ്ബിഐ എടിഎമ്മിന്റെ ഫ്രാഞ്ചൈസിങ് നൽകുന്ന കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ടാറ്റ ഇൻഡിക്യാഷ്, മുത്തൂറ്റ് എടിഎം, ഇന്ത്യ വൺ എടിഎം എന്നിവയ്ക്ക് ഇന്ത്യയിൽ എടിഎം സ്ഥാപിക്കാനുള്ള കരാറുണ്ട്. ഇതിനായി, ഈ കമ്പനികളുടെ എല്ലാ വെബ്‌സൈറ്റുകളിലും ഓൺലൈനായി ലോഗിൻ ചെയ്‌ത് അപേക്ഷിക്കാം.

  • ടാറ്റ ഇൻഡികാഷ് - www.indicash.co.in

  • മുത്തൂറ്റ് എടിഎം - www.muthootatm.com/suggest-atm.html

  • ഇന്ത്യ വൺ എടിഎം - india1atm.in/rent-your-space

എന്നിവയാണ് ഔദ്യോഗിക വെബ്സൈറ്റുകൾ.

ബന്ധപ്പെട്ട വാർത്തകൾ:  സന്തോഷ വാർത്ത! SBI സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്ക് വർധിപ്പിച്ചു

English Summary: SBI latest; Earn Rs.80,000 Per Month At Home, Submit These Documents

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds