ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (എൻ.പി.സി.ഐ.എൽ) ട്രേഡ് അപ്രന്റീസുകളിലേക്ക് എപ്പോൾ അപേക്ഷകളായാക്കാം. 75 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താൽപ്പര്യമുള്ളവർക്ക് എൻ.പി.സി.ഐ.എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റായ npcilcareers.co.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഒക്ടോബർ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഫിറ്റർ- 20 ഒഴിവുകൾ, ടേർണർ- 4 ഒഴിവുകൾ, മെക്കാനിസ്റ്റ്- 2 ഒഴിവുകൾ, ഇലക്ട്രീഷ്യൻ- 30 ഒഴിവുകൾ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്കൽ, സ്ട്രക്ച്ചറൽ വെൽഡർ, ഗ്യാസ് കട്ടർ)- 4 ഒഴിവുകൾ, ഇലക്ട്രോണിക് മെക്കാനിക്ക്- 9 ഒഴിവുകൾ, ഡ്രാഫ്ട്സ്മാൻ (സിവിൽ)- 4 ഒഴിവുകൾ, സർവേയർ- 2 ഒഴിവുകൾ എന്നിങ്ങനെ ആകെ 75 ഒഴിവുകളുണ്ട്.
14 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർക്ക് apprenticeshipindia.org വഴി അപേക്ഷിക്കാം. ഈ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നേരത്തെ തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ളവർ എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് അപേക്ഷിക്കുക.
അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ കോപ്പി പ്രിന്റെടുത്ത് സൂക്ഷിക്കുക.
എച്ച്.പി.സി.എൽ ബയോഫ്യുവൽസ് ലിമിറ്റഡിലെ 255 വിവിധ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു
ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിലെ സൈക്കോളജി അപ്രന്റീസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു