Updated on: 10 October, 2022 8:48 PM IST
NRI workers can avail of these EPF benefits

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) പ്രവാസികൾക്ക് ധാരാളം ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. റിട്ടയർമെന്റിന് ശേഷം പെൻഷൻ നേടാൻ മാത്രമല്ല, ജോലി ചെയ്യുന്ന രാജ്യത്ത് സാമൂഹ്യ സുരക്ഷാ സംഭാവനകൾ അടയ്ക്കാതിരിക്കാൻ തൊഴിലാളികളെ സഹായിക്കാനും ഇപിഎഫ് ഉപകരിക്കും. ഇപിഎസിനും അർഹതയുണ്ട്. ഈ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഈ രണ്ട് സ്കീമുകളുടേയും ഭാഗമാവാം.

ബന്ധപ്പെട്ട വാർത്തകൾ: UAN ഇല്ലാതെ EPF ബാലൻസ് അറിയണോ? എളുപ്പം ചെയ്യാവുന്ന ഈ 2 മാർഗങ്ങൾ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎഫ്) എന്നിവയ്ക്ക് കീഴിൽ അന്താരാഷ്ട്ര തൊഴിലാളികൾക്ക് (ഐഡബ്ല്യു) നിരവധി ആനുകൂല്യങ്ങൾ ലഭ്യമാണ്. ഇന്ത്യയുമായി സാമൂഹിക സുരക്ഷാ കരാറിൽ (എസ്എസ്എ) ഒപ്പുവച്ചിട്ടുള്ള വിദേശ രാജ്യത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരും, എംപി ആക്ടിന്റെ പരിധിയിൽ വരുന്ന ഒരു സ്ഥാപനത്തിൽ ഇന്ത്യയിൽ ജോലി ചെയ്യുന്ന വിദേശ പൗരന്മാരും ഇപിഎഫ് സ്കീമിൽ പറഞ്ഞിരിക്കുന്ന പ്രത്യേക വ്യവസ്ഥകൾ പാലിക്കുന്നുണ്ടെങ്കിൽ അന്താരാഷ്ട്ര തൊഴിലാളികളായി കണക്കാക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ഇപിഎഫും പിപിഎഫും: വ്യത്യാസം, താരതമ്യം & ഏതാണ് നല്ലത്?

ബെൽജിയം, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഡെൻമാർക്ക്, ലക്സംബർഗ്, ഫ്രാൻസ്, ദക്ഷിണ കൊറിയ, നെതർലാൻഡ്സ്, ഹംഗറി, ഫിൻലാൻഡ്, സ്വീഡൻ, ചെക്ക് റിപ്പബ്ലിക്, നോർവേ, ഓസ്ട്രിയ, ജപ്പാൻ, ക്യൂബെക്ക്, പോർച്ചുഗൽ, ബ്രസീൽ എന്നിങ്ങനെ 20 രാജ്യങ്ങളുമായി ഇന്ത്യ ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.

ഇപിഎഫ് സംഭാവന

ഇടപാടുകാരുടെ കാര്യത്തിലും നടത്തുന്ന സാമ്പത്തിക ഇടപാടുകളുടെ അളവിലും ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക സുരക്ഷാ ഓർഗനൈസേഷനുകളിൽ ഒന്നാണ് ഇപിഎഫ്ഒ.

ബന്ധപ്പെട്ട വാർത്തകൾ: കൈയിൽ പണമില്ലെങ്കിലും എൽ.ഐ.സി പ്രീമിയം മുടങ്ങാതടയ്ക്കാം; എങ്ങനെയെന്ന് അറിയാം…

ഇപിഎഫ്ഒ അടുത്തിടെ പുറത്തിറക്കിയ അന്താരാഷ്ട്ര തൊഴിലാളികൾക്കായുള്ള മാർഗനിർദേശങ്ങൾ അനുസരിച്ച്, ഒരു എസ്‌എസ്‌എ രാജ്യത്ത് ജോലിക്ക് പോകുന്ന ഇന്ത്യൻ ജീവനക്കാർ പെൻഷൻ സ്കീമിലേക്ക് സംഭാവന ചെയ്യുന്നുണ്ടെങ്കിൽ ഇപിഎഫ്‌ഒയിൽ നിന്ന് കവറേജ് സർട്ടിഫിക്കറ്റ് (സിഒസി) ലഭിക്കും. ജോലി ചെയ്യുന്ന രാജ്യത്ത് സാമൂഹ്യ സുരക്ഷാ സംഭാവനകൾ അടയ്ക്കാതിരിക്കാൻ തൊഴിലാളികളെ ഈ സർട്ടിഫിക്കറ്റ് സഹായിക്കും. എന്നിരുന്നാലും, നിങ്ങൾ ഒരു എസ്എസ്എ ഇതര രാജ്യത്താണ് ജോലി ചെയ്യുന്നതെങ്കിൽ, ഇന്ത്യയിലും ജോലി ചെയ്യുന്ന രാജ്യത്തും സാമൂഹിക സുരക്ഷയ്ക്കായി നിങ്ങൾ സംഭാവന നൽകേണ്ടി വന്നേക്കാം.

സാമൂഹ്യ സുരക്ഷ സംഭാവനയിൽ നിന്ന് അന്താരാഷ്ട്ര തൊഴിലാളികളുടെ രണ്ട് വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. മാതൃരാജ്യത്തെ സിഒസി ഉള്ള എസ്എസ്എ പൗരന്മാർ, ഇന്ത്യാ സിംഗപ്പൂർ സിഇസിഎ 2005 കരാർ പ്രകാരം തങ്ങളുടെ രാജ്യത്തിന്റെ സാമൂഹിക സുരക്ഷാ സംവിധാനത്തിൽ സംഭാവന ചെയ്യുന്ന സിംഗപ്പൂർ പൗരന്മാരും.

ഇപിഎഫ് ആനുകൂല്യങ്ങൾ

റിട്ടയർമെന്റ്, സ്ഥിരമായി അല്ലെങ്കിൽ ജോലി ചെയ്യാനുള്ള പൂർണ്ണമായ കഴിവില്ലാത്തവർ, മാനസിക വൈകല്യം എന്നിവ നേരിടുന്ന അന്താരാഷ്ട്ര തൊഴിലാളികൾക്ക് അവരുടെ ഇപിഎഫ് അക്കൗണ്ടിൽ നിന്ന് പൂർണ്ണമായി തുക പിൻവലിക്കാം. എസ്എസ്എയുടെ കീഴിൽ വരുന്ന അംഗങ്ങൾക്ക് തൊഴിൽ നിർത്തലാക്കിയാൽ മുഴുവൻ തുകയും പിൻവലിക്കാം.

ഇപിഎസ് ആനുകൂല്യങ്ങൾ

10 വർഷത്തിൽ കൂടുതൽ സേവനമനുഷ്ഠിച്ചു കഴിഞ്ഞാൽ ഒരു അന്താരാഷ്ട്ര തൊഴിലാളി ഇപിഎസ് പെൻഷന് അർഹനാവും. എസ്എസ്എ രാജ്യത്തിൽ നിന്നുള്ള ഒരു തൊഴിലാളിക്ക് തന്റെ സേവനം 10 വർഷത്തിൽ കുറവാണെങ്കിലും ഇപിഎസ് പിൻവലിക്കാവുന്നതാണ്. 10 വർഷത്തിലധികം സേവനമനുഷ്ഠിച്ചതിന് ശേഷം 50 വയസ്സ് മുതൽ പ്രസ്തുത വ്യക്തിക്ക് നേരത്തെ തന്നെ പെൻഷൻ ലഭിക്കും. തൊഴിലാളി മരണപ്പെട്ടാൽ, ആ വ്യക്തിയുടെ നോമിനി പെൻഷന് അർഹരാകും.

English Summary: NRI workers can avail of these EPF benefits
Published on: 10 October 2022, 07:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now