നാഷണൽ സർവ്വീസ് സ്കീമിന്റെ മികച്ച സേവന പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുളള പുരസ്ക്കാരങ്ങളുടെ വിതരണം 2022 ജൂൺ 08 ബുധനാഴ്ച 05:00 മണിയ്ക്ക് തിരുവനന്തപുരം കനകക്കുന്നിലുളള നിശാഗന്ധി ഓഡിറ്റോറിയത്തിൽ ബഹു: ഉന്നത വിദ്യാഭ്യാസവും സാമൂഹ്യ നീതിയും വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുടീച്ചറിന്റെ അദ്ധ്യക്ഷതയിൽ കേരളത്തിന്റെ ആരാധ്യനായ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അവർകൾ ഉദ്ഘാടനം ചെയ്യതത്.
2018-19 വർഷത്തെ മികച്ച സർവ്വകലാശാലക്കുള്ള പുരസ്കാരം കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ശ്രീ. എം കെ ജയരാജ് മുൻ എൻ എസ് എസ് പ്രോഗ്രാം കോ - ഓർഡിനേറ്റർ ശ്രീ.പി വി വത്സരാജൻ, മികച്ച ഡയറക്ടറേറ്റിനുള്ള പുരസ്കാരം പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.ജീവൻ ബാബു ഐ എ എസ്, വി എച്ച് എസ് ഇ പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്രീ. പി രഞ്ജിത്ത് സ്പെഷ്യൽ അപ്രീസിയേഷൻ അവാർഡ് ടെക്നിക്കൽ സെൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്രീമതി.അജിത് എസ്, മികച്ച യൂണിറ്റ്, പ്രോഗ്രാം ഓഫീസർമാർക്കുള്ള പുരസ്കാരം ഇ കെ നായനാർ സ്മാരക ഗവ.എച്ച് എസ് എസ്, വേങ്ങാട്, കണ്ണൂരിലെ ശ്രീ. ഷിനിത്ത് പാട്ടിയം, സേക്രട്ട് ഹാർട്ട് കോളേജ് തേവര കൊച്ചി ഡോ.രമ്യ രാമചന്ദ്രൻ, മികച്ച വോളന്റിയർമാർക്കുള്ള പുരസ്കാരം ശ്രീഹരി എ. എം വിദ്യാ അക്കാദമി സയൻസ് & ടെക്നോളജി, ത്യശ്ശൂർ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ, ഗോകുൽ സി ദിലീപ്, സെന്റ് മേരീസ് കോളേജ്, മണർക്കാട്, കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാല 2019-20 വർഷത്തെ മികച്ച സർവ്വകലാശാലക്കുള്ള പുരസ്കാരം കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ശ്രീ. വി പി മഹാദേവൻ പിള്ള എൻ എസ് എസ് പ്രോഗ്രാം കോ - ഓർഡിനേറ്റർ ഡോ. ഷാജി എ, മികച്ച ഡയറക്ടറേറ്റിനുള്ള പുരസ്കാരം പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.ജീവൻ ബാബു ഐ എ എസ്,
എച്ച് എസ് ഇ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.ജേക്കബ് ജോൺ, 2020-21 ഡയറക്ടറേറ്റിനുള്ള പുരസ്കാരം സാങ്കേതിക വിദ്യാഭ്യാസ സീനിയർ ശ്രീമതി. പി ബീന ടെക്നിക്കൽ സെൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്രീമതി.അജിത എസ് എന്നുവർ മുഖ്യമന്ത്രിയിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പുരസ്കാര വിതരണ ചടങ്ങിൽ ബഹു.പൊതു വിദ്യാഭ്യാസവും തൊഴിൽ വകുപ്പും മന്ത്രി ശ്രീ.വി ശിവൻ കുട്ടി മുഖ്യാതിഥിയായിരുന്നു.. ബഹു. തിരുവനന്തപുരം നഗരസഭ മേയർ കുമാരി. ആര്യാരാജേന്ദ്രൻ, ബഹു.രാജ്യസഭാ എം പി ശ്രീ.എ എ റഹീം എന്നീ വിശിഷ്ടാതിഥികൾ സന്നിഹിതരായിരുന്നു.
എൻ എസ് എസ് റീജിയണൽ ഡയറക്ടർ ശ്രീ.ജി ശ്രീധർ, എൻ എസ് എസ് ട്രെയിനിംഗ് കോ-ഓർഡിനേറ്റർ ശ്രീ.എൻ എം സണ്ണി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ എൻ എസ് എസ് സ്റ്റേറ്റ് ഓഫീസർ ഡോ.അൻസർ ആർ എൻ സ്വാഗതവും, ശ്രീ.ബ്രഹ്മനായകം മഹാദേവൻ ക്യതജ്ഞതയും രേഖപ്പെടുത്തി.