Updated on: 4 December, 2020 11:19 PM IST
ജാതിപത്രി

തുടർച്ചയായി പെയ്യുന്ന മഴ ജാതിപത്രിയുടെ കച്ചവടത്തെയും ബാധിച്ചു. വില കുറഞ്ഞതിനാൽ ചെറുകിട കച്ചവടക്കാർ ആശങ്കയിൽ. മഴമൂലം ജാതി പത്രിയുടെ ഉണക്ക് ശരിയാവാത്തതിനാൽ ഉത്തരേന്ത്യൻ വ്യാപാരികൾ ചരക്കെടുക്കുന്നില്ല എന്നാണു കച്ചവടക്കാർ പറയുന്നത്.

സീസണ്‍ ആരംഭിച്ചതോടെ വില ജാതിപത്രിയുടെ കുത്തനെ ഇടിയുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ ജാതിക്കയുടെ വില കിലോഗ്രാമിന് 75 രൂപ വരെ കുറഞ്ഞു. തൊണ്ടന്‍ 250-275 രൂപ വരെയാണ് പുതിയ വില. ജാതിക്കാ പരിപ്പിന് 450-470 രൂപയായി കുറഞ്ഞു. ചുവന്ന ജാതിപത്രിക്ക് കിലോഗ്രാമിന് 150 രൂപ വരെ കുറഞ്ഞു. ചൊവ്വാഴ്ച വിപണിയില്‍ ചുവന്നപത്രിയുടെ വില കിലോഗ്രാമിന് 700 രൂപയായി കുറഞ്ഞു.

 

 

ചുവന്ന ജാതിപ്പൂവിന് മൂന്നാഴ്ച കൊണ്ട് കിലോഗ്രാമിന് 400 രൂപ കുറഞ്ഞു. 950 രൂപയാണ് ചൊവ്വാഴ്ചത്തെ വില. മഞ്ഞപ്പൂവിന് 150 രൂപയോളം കുറഞ്ഞു. കിലോഗ്രാമിന് 1200 രൂപയാണ് പുതിയ വില.Red flower prices declined by Rs. 400 per kg in three weeks. The price on Tuesday was Rs 950. The yellow flower has dropped by about 150 rupees. The new price is Rs 1,200 per kg.
വടക്കേ ഇന്ത്യയില്‍ ജാതിക്കയുടെ ഡിമാന്‍ഡ് കുറഞ്ഞതായി കച്ചവട സമൂഹം ചൂണ്ടിക്കാട്ടുന്നു. കയറ്റുമതിയും ഇടിഞ്ഞത് വില കുറയാന്‍ കാരണമായി. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കാണ് കേരളത്തില്‍ നിന്ന് ജാതിക്ക പോകുന്നത്. ചരക്ക് വേണ്ടത്ര ഉണങ്ങാത്തതിനാല്‍, ഉത്തരേന്ത്യന്‍ കച്ചവടക്കാര്‍ വാങ്ങാന്‍ കൂട്ടാക്കുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

ജാതിക്കാ

ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് കയറ്റുമതി. പോയവര്‍ഷം വിദേശ ഡിമാന്‍ഡുകള്‍ കുറഞ്ഞിരുന്നു. ആഭ്യന്തര വിപണിയിലും ഡിമാന്‍ഡ് കുറഞ്ഞു. അതിനാല്‍ വില അധികം മേലോട്ട് പോയില്ല.Exports to Gulf countries. Foreign demand was down last year. Demand in the domestic market also declined. So the price did not go up much.

മെയ്, ജൂണ്‍, ജൂലായ് മാസങ്ങളിലാണ് സംസ്ഥാനത്ത് ജാതിക്ക ഉത്പാദനത്തിന്റെ സീസണ്‍. ഇക്കുറി സീസണ്‍ തുടങ്ങിയേപ്പാള്‍ തന്നെ വില കുത്തനെ ഇടിഞ്ഞത് കര്‍ഷകരില്‍ ആശങ്കയുണ്ടാക്കുന്നു. െഹെറേഞ്ചില്‍ നിന്ന് കൂടുതല്‍ ചരക്ക് വിപണിയില്‍ എത്തുന്നുണ്ട്.
കാലടിയാണിപ്പോള്‍ ജാതിക്കയുടെ പ്രധാന മാര്‍ക്കറ്റ്. വിലകള്‍ ഇനിയും കുറഞ്ഞേക്കുമെന്നാണ് വിപണി നല്‍കുന്ന സൂചന.വില ഇനിയും കുറഞ്ഞാൽ സ്റ്റോക്ക് ഇരിക്കുന്ന പത്രി എല്ലാം മഴക്കാലമായതിനാൽ പൂപ്പൽ ബാധിച്ചു നശിച്ചു പോകുമെന്നും ആശങ്കപ്പെടുന്നു കർഷകർ.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുഞ്ഞൻ ജാതിക്കയുടെ ഗുണങ്ങൾ

#Farmer#Nutmeg#Mace#Agriculture#FTB

English Summary: Nutmeg Prices have dropped
Published on: 01 August 2020, 10:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now