ഓയിൽ ഇന്ത്യ ലിമിറ്റഡിലെ ഓഫീസർ തസ്കകളിലുള്ള വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗ്രേഡ് എ, ഗ്രേഡ് ബി, ഗ്രേഡ് സി ഓഫീസർ തസ്തികകളിൽ ആകെ 35 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. തെരഞ്ഞെടുക്കുന്നവരുടെ നിയമനം ആസാമിലായിരിക്കും. അപേക്ഷാ ഫോം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഒക്ടോബർ 10 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
ഒഴിവുകളുടെ വിശദാംശങ്ങൾ
സൂപ്രണ്ടന്റ് എഞ്ചിനീയർ (ഡ്രില്ലിംഗ്)- 1 ഒഴിവ്
സൂപ്രണ്ടന്റ് മെഡിക്കൽ ഓഫീസർ (റേഡിയോളജി)- 1 ഒഴിവ്
സൂപ്രണ്ടന്റ് എഞ്ചിനീയർ (എൻവയോൺമെന്റ്)- 3 ഒഴിവുകൾ
സൂപ്രണ്ടന്റ് മെഡിക്കൽ ഓഫീസർ (ഓർത്തോപീഡിക് സർജൻ)- 1 ഒഴിവ്
സീനിയർ മെഡിക്കൽ ഓഫീസർ- 4 ഒഴിവുകൾ
സീനിയർ സെക്യൂരിറ്റി ഓഫീസർ- 1 ഒഴിവ്
സീനിയർ ഓഫീസർ (ഇലക്ട്രിക്കൽ)- 6 ഒഴിവുകൾ
സീനിയർ ഓഫീസർ (ലാൻഡ്/ ലീഗൽ)- 2 ഒഴിവുകൾ
സീനിയർ ഓഫീസർ (മെക്കാനിക്കൽ)- 10 ഒഴിവുകൾ
സീനിയർ ഓഫീസർ (ജിയോ ഫിസിക്സ്)- 1 ഒഴിവ്
സീനിയർ ഓഫീസർ (ഇൻസ്ട്രമെന്റേഷൻ)- 2 ഒഴിവുകൾ
കോൺഫിഡൻഷ്യൽ സെക്രട്ടറി- 1 ഒഴിവ്
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഗ്രൂപ്പ് ഡിസ്ക്കഷൻ/ ഗ്രൂപ്പ് ടാസ്ക്, പേഴ്സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് കുറഞ്ഞത് 50 ശതമാനം മാർക്കുണ്ടായിരിക്കണം. ഒ.ബി.സി, ഇ.ഡബ്ള്യൂ.എസ് വിഭാഗക്കാർക്ക് 40 ശതമാനം മാർക്കും ബാക്കിയുള്ള വിഭാഗക്കാർക്ക് കുറഞ്ഞ മാർക്ക് മാനദണ്ഡമുണ്ടാവില്ല.
കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങിൽ ഒഴിവുകൾ; ശമ്പളം 2.15 ലക്ഷം രൂപ വരെ