1. News

കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പുതുയതായി ആരംഭിക്കുന്ന ആന്റിറിട്രോവൈറൽ തെറാപ്പി (ART) കേന്ദ്രത്തിലാണ് ഒഴിവുകൾ. 89 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ടെലിഫോൺ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിയ്ക്കും നിയമനം.

Meera Sandeep
Applications are invited for various vacancies in the Kalamassery Govt. Medical College
Applications are invited for various vacancies in the Kalamassery Govt. Medical College

കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പുതുയതായി  ആരംഭിക്കുന്ന ആന്റിറിട്രോവൈറൽ തെറാപ്പി (ART) കേന്ദ്രത്തിലാണ് ഒഴിവുകൾ.  89 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.  ടെലിഫോൺ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിയ്ക്കും നിയമനം.

ഒഴിവുകളും, വിദ്യാഭ്യാസ യോഗ്യതയും

മെഡിക്കൽ ഓഫീസർ -  എംബിബിഎസ് ന് ഒപ്പം നാകോ (NACO) യുടെ പരിശീലന കേന്ദ്രത്തിൽ നിന്നും ലഭിച്ച പരിശീലനം അഭികാമ്യം.

സ്റ്റാഫ് നഴ്സ് -  ബി.എസ്.സി / ജിഎൻഎം പാസ്സായിരിക്കണം. അല്ലെങ്കിൽ എഎൻഎമ്മും 3 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

ലബോറട്ടറി ടെക്നീഷ്യൻ -  മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിഗ്രി/ ഡിപ്ലോമ, അതാത് സംസ്ഥാന ക്ലൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.

കൗൺസിലർ - സോഷ്യൽ വർക്കിൽ (മെഡിക്കൽ ആൻഡ് സൈക്ക്യാട്രിക് സോഷ്യൽ വർക്ക് / സൈക്കോളജി ) ബിരുദാനന്തരബിരുദം അല്ലെങ്കിൽ സോഷ്യോളജിയിൽ ബിരുദം അല്ലെങ്കിൽ നഴ്സിംഗ് ബിരുദം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നഴ്സിംഗ് ബിരുദമുള്ളവർക്ക് നിയമനം ലഭിച്ചാൽ നാകോ (NACO) അംഗീകൃത കേന്ദ്രത്തിൽ നിന്നും 12 ദിവസത്തെ കൗൺസിലിംഗ് പരിശീലനം പൂർത്തിയാക്കാൻ സന്നദ്ധനാകണം.

യോഗ്യതയുള്ള പീപ്പിൾ ലിവിങ് വിത്ത് എച്ച്ഐവി (PLHIV) അപേക്ഷകർക്ക് മുൻഗണന. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ , ബയോഡേറ്റ എന്നിവ സഹിതം സെപ്റ്റംബർ 23 വൈകുന്നേരം 5 മണിക്ക് മുൻപ് cmccochin.org എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷകൾ അയക്കണം. നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

സെപ്റ്റംബർ 24 ന് നടത്തുന്ന ടെലിഫോൺ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം എന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0484 2754000 എന്ന നമ്പറുമായി ബന്ധപ്പെടുക.

നോർത്തേൺ റെയിൽവേയിലെ 3093 അപ്രന്റീസ്  ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു 

വെസ്റ്റേൺ കോൾ ഫീൽഡ്സിൽ 1281 അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു 

English Summary: Applications are invited for various vacancies in the Kalamassery Govt. Medical College

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds