1. എറണാകുളം ജില്ലാ പഞ്ചായത്ത് കൃഷിവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒക്കൽ ഫാം ഫെസ്റ്റിന് ഇന്ന് തുടക്കമാകും. നാലു ദിവസം നീളുന്ന ഫാം ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 മണിക്ക് കൃഷിമന്ത്രി ശ്രീ. പി. പ്രസാദ് നിർവഹിക്കും. കാ൪ഷിക പ്രദ൪ശനവും വിപണനവും, സെമിനാറുകൾ, ഡോക്യുമെന്ററി പ്രദ൪ശനം, കലാപരിപാടികൾ, മഡ് ഫുട്ബാൾ, റെയി൯ബോ ഡാ൯സ്, ട്രഷ൪ ഹണ്ട്, ഭക്ഷ്യമേള എന്നിവ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും. ഉദ്ഘാടന ചടങ്ങിൽ മു൯ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യ൯ ജോസഫ് മുഖ്യാതിഥിയാകും. ബെന്നി ബഹനാ൯ എം.പി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯ തുടങ്ങിയവ൪ പങ്കെടുക്കും. ഫാം ഫെസ്റ്റിന്റെ സമാപന സമ്മേളനം ഫെബ്രുവരി രണ്ടിന് വ്യവസായ വാണിജ്യവകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഉദ്ഘാടനം ചെയ്യും.
2. കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു. 2024 അധ്യയന വര്‍ഷത്തില്‍ കേന്ദ്ര, കേരള സര്‍ക്കാര്‍ എയ്ഡഡ് യൂണിവേഴ്സിറ്റി കോളജുകളില്‍ നിന്നും റഗുലര്‍ കോഴ്സുകളില്‍ ബിരുദം, പ്രൊഫഷണല്‍ ബിരുദം, പി.ജി, പ്രൊഫഷണല്‍ പി.ജി. ഐ.ടി.ഐ, ടി.ടി.സി. പോളിടെക്നിക്, ജനറല്‍ നഴ്സിംഗ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ എന്നീ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, റേഷന്‍കാര്‍ഡ് , ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും, കര്‍ഷകതൊഴിലാളിയാണെന്ന യൂണിയന് സാക്ഷ്യപത്രവും ഹാജരാക്കണം. അപേക്ഷാഫോമിന്റെ മാതൃക www.agriworkersfund.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ജനുവരി 31ന് വൈകിട്ട് അഞ്ചുമണി വരെ നല്‍കാം. കൂടുതൽ വിവരങ്ങൾക്ക് 0468-2327415 എന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് വേനൽ കനക്കുന്നതിന് മുന്നോടിയായി മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. വരുന്ന അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു.