Updated on: 4 August, 2022 9:41 PM IST
ഓണം ഖാദി ജില്ലാതലമേളയ്ക്കു തുടക്കം ഓണം ഖാദിമേളയിൽ വൈവിധ്യമാർന്ന ഖാദി വസ്ത്രങ്ങൾ ലഭ്യമാക്കും: പി. ജയരാജൻ

കോട്ടയം: ഓണക്കാലത്ത് വൈവിധ്യമാർന്ന ഖാദി വസ്ത്രങ്ങൾ ലഭ്യമാക്കുമെന്ന് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഖാദി വസ്ത്രങ്ങളുടെ പ്രചരണം വിപുലപ്പെടുത്തും. സ്വാതന്ത്ര്യദിനത്തിൽ എല്ലാ ജില്ലകളിലും ഖാദി ഉപയോക്താക്കളുടെ സംഗമം നടത്തുമെന്നും പി. ജയരാജൻ പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ഖാദി ഉത്പന്നങ്ങളുടെ സ്വീകാര്യത വർദ്ധിച്ചു : മന്ത്രി പി രാജീവ്

കേരള ഖാദിഗ്രാമവ്യവസായ ബോർഡിന്റെയും വൈക്കം ആശ്രമം സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നവീകരണമില്ലാതെ ഖാദി പോലുള്ള പരമ്പരാഗത വ്യവസായമേഖലയ്ക്കു നിലനിൽക്കാനാവില്ലെന്നു പി. ജയരാജൻ പറഞ്ഞു. ഖാദി വസ്ത്രങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള കാഴ്ചപ്പാട് മാറ്റി പാന്റ്സ്, ചുരിദാർ, കുട്ടിയുടുപ്പുകൾ മുതലായവ തുടങ്ങിയവ ഖാദിയിൽ ലഭ്യമാക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഖാദി നെയ്ത്ത് കേന്ദ്രം പ്രവര്‍ത്തനോദ്ഘാടനം

ഖാദി ബോർഡിന്റെ കീഴിൽ മുമ്പുണ്ടായിരുന്ന പ്രവർത്തന ക്ഷമമല്ലാതായ പല പരമ്പരാഗത വ്യവസായങ്ങളെയും സഹകരണ സൊസൈറ്റികളെയും നവീകരിക്കാനുള്ള നടപടി സ്വീകരിക്കും. വ്യക്തികൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ആവശ്യമായ വായ്പ ലഭ്യമാക്കുമെന്നും പി. ജയരാജൻ പറഞ്ഞു.

ഓണക്കാലത്ത് ഓരോ വീട്ടിലും ഒരു ഖാദി ഉൽപന്നം എന്ന ആശയം മുൻനിർത്തി ഓണം ഖാദിമേളയിൽ ആകർഷകമായ സമ്മാനങ്ങളുണ്ട്. ഓഗസ്റ്റ് അഞ്ചു വരെ വൈക്കം എസ്.എൻ.ഡി.പി. യൂണിയൻ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ ഖാദി ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപനയും നടക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഖാദിയെ ലോകശ്രദ്ധയിലെത്തിക്കാൻ 'കേരള ഖാദി' ബ്രാൻഡ് പുറത്തിറക്കും: മന്ത്രി പി. രാജീവ്

വൈക്കം എസ്.എൻ.ഡി.പി. യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആദ്യ വിൽപ്പന നടത്തി. വൈക്കത്തെ ഖാദി ബോർഡ് തൊഴിലാളികൾക്ക് ഓണം ബോണസായി ഒരു ലക്ഷം രൂപയും വെള്ളാപ്പള്ളി നടേശൻ കൈമാറി. വൈക്കം നഗരസഭാധ്യക്ഷ രാധിക ശ്യാം സമ്മാന കൂപ്പൺ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി ഫാ. ജോർജ് പനക്കേഴം ഡിസൈൻ വസ്ത്രങ്ങളുടെ ലോഞ്ചിങ് നിർവഹിച്ചു. വൈക്കം മുഖ്യ ഇമാം ഉസെയർ പട്ടുവസ്ത്രങ്ങളുടെ ആദ്യ വിൽപന നടത്തി.

കേരള ഖാദിഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി കെ.എ. രതീഷ്, ബോർഡ് അംഗം കെ.എസ്. രമേശ് ബാബു, വിളക്കിത്തല നായർ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. മോഹനൻ, എ.കെ.ഡി.എസ്. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ, എസ് എൻ.ഡി.പി. യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ്, സെക്രട്ടറി എം.പി. സെൻ, ആശ്രമം സ്‌കൂൾ പ്രഥമാധ്യാപിക പി.ആർ. ബിജി എന്നിവർ പങ്കെടുത്തു.

English Summary: Onam Khadi District Level Mela Begins Onam Khadi Mela will offer a wide variety of khadi dresses: P. Jayarajan
Published on: 04 August 2022, 09:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now