1. 'തോട്ടവിളമേഖലയുടെ വളർച്ചയിൽ കാർഷികമാധ്യമ പ്രവർത്തനത്തിൻ്റെ പങ്ക്' എന്ന വിഷയത്തിൽ കായംകുളം ഐ.സി.എ.ആർ-സി.പി.സി.ആർ.ഐ റീജിയണൽ സ്റ്റേഷനിൽ വച്ച് ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ഐ.സി.എ.ആർ-സി.പി.സി.ആർ.ഐ പ്രാദേശിക കേന്ദ്രം മേധാവി ഡോ. റജി ജേക്കബ് തോമസ് ചടങ്ങിൽ അതിഥികൾക്കു സ്വാഗതം ആശംസിച്ചു. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, വൈസ് ചാൻസലർ, ഡോ. റ്റി. പ്രദീപ് കുമാർ, ഉദ്ഘാടനകർമം നിർവഹിച്ച ചടങ്ങിൽ ഡയറക്ടർ, ഡോ. കെ.ബി.ഹെബ്ബാർ, ഐസിഎആർ-സിപിസിആർഐ, കാസർഗോഡ്, കാർഷിക മാധ്യമ മേഖലയിലെ അച്ചടി - ദൃശ്യ -ശ്രവ്യ മേഖലകളിൽ നിന്നുമുള്ള പ്രഗത്ഭരായ വ്യക്തികളും പങ്കെടുത്തു. മൂന്ന് സെഷനുകളിയായി വിവിധ വിഷയങ്ങളിൽ ഏകദിന മാധ്യമ സെമിനാറുകളും സംഘടിപ്പിച്ചു. കൃഷി ജാഗരൺ മലയാളം, എക്സിക്യൂട്ടീവ് എഡിറ്റർ ശ്രീ. സുരേഷ് മുതുകുളവും ചടങ്ങിന്റെ ഭാഗമായി. വിശ്വസനീയവും ആധികാരികവുമായ വിവര സ്രോതസ്സാണെങ്കിലും അച്ചടി മാധ്യമങ്ങൾ ഈ കാലഘട്ടത്തിൽ തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ അച്ചടി മാധ്യമങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചടങ്ങിൽ ചർച്ച ചെയ്യപ്പെട്ടു.
2. കോഴഞ്ചേരി പന്നിവേലിച്ചിറയിലുളള ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, തിലാപ്പിയ എന്നീ മത്സ്യകുഞ്ഞുങ്ങളും അലങ്കാര മത്സ്യങ്ങളും ജനുവരി 29-ാം തീയതി രാവിലെ പതിനൊന്ന് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 95626701208 & 04682214589 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
3. വ്യാഴാഴ്ചയോടെ മഴ സജീവമാകുമെന്ന പ്രവചനം നിലനിൽക്കെ സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയാകും ഉണ്ടാകുക. താപനില ഉയരുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര, സംസ്ഥാന കാലാവസ്ഥാ വകുപ്പുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ 11 മണി മുതൽ മുതൽ മൂന്ന് മണിവരെയുള്ള സമയങ്ങളിൽ നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കർശനമായി നിർദേശവും നൽകിയിട്ടുണ്ട്.