Updated on: 20 January, 2022 9:02 PM IST
One lakh enterprises; Special loan for expatriates

ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനുള്ള 'സംരംഭക വർഷം' പദ്ധതിയുടെ ഭാഗമായി പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്നതുൾപ്പെടെയുള്ള പ്രത്യേക ഘടക പദ്ധതി ആവിഷ്‌കരിക്കും. വ്യവസായ മന്ത്രി പി.രാജീവ്, നോർക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഇതിനുള്ള ധാരണയായി.

ഏതൊക്കെ ബാങ്കുകളാണ് പ്രവാസി അക്കൗണ്ടുകൾക്ക് ഏറ്റവും കൂടുതൽ പലിശ നൽകുന്നതെന്നറിയാം

വരുന്ന സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങാനാണ് വ്യവസായ വകുപ്പ് പദ്ധതി തയ്യാറാക്കിയത്. സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി, കേരള ബാങ്ക് എന്നിവരുടെ സഹകരണത്തോടെ കുറഞ്ഞ പലിശ നിരക്കിൽ പ്രവാസി സംരംഭകർക്ക് വായ്പ നൽകാൻ നടപടി സ്വീകരിക്കും. സർക്കാരിന്റെ പലിശയിളവും നൽകാൻ ആലോചിക്കുന്നുണ്ട്.  ഇതിനകം പ്രവാസികളുടെ നേതൃത്വത്തിൽ ആരംഭിച്ചത് 3500 എം.എസ്.എം ഇകളാണ്. ഇത് ഗണ്യമായി ഉയർത്താനാണ് ശ്രമിക്കുന്നത്.  

പ്രവാസി ഭദ്രത സ്വയംതൊഴില്‍ വായ്പകള്‍ ഇനി കേരള ബാങ്കു വഴിയും

പ്രവാസി സംരംഭകർക്കായി വ്യവസായ വകുപ്പും നോർക്കയും ചേർന്ന് പരിശീലന പരിപാടികൾ ഒരുക്കും. പ്രവാസികളുടെ നൈപുണ്യം വ്യവസായങ്ങൾക്കായി ഉപയോഗപ്പെടുത്താനും പരിപാടി തയ്യാറാക്കും. ജില്ലാ വ്യവസായ കേന്ദ്രങ്ങളും നോർക്ക സംരംഭക സഹായ കേന്ദ്രങ്ങളും ഏകോപിച്ച് ഇതിനുള്ള കർമ്മ പരിപാടി തയ്യാറാക്കാനും തീരുമാനമായി.

ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു ഉൽപന്നം എന്ന പദ്ധതി പദ്ധതി പ്രകാരം പ്രവാസി സംരംഭകർക്ക് അവസരങ്ങൾ നൽകും. സംരംഭങ്ങളുടെ ശ്രേണിയും വലിപ്പവും വർധിപ്പിക്കുന്നതിനും സംരംഭക വർഷത്തിൽ പദ്ധതി തയ്യാറാക്കുമെന്നും വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

English Summary: One lakh enterprises; Special loan for expatriates
Published on: 20 January 2022, 08:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now