Updated on: 13 March, 2021 2:11 AM IST

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രത്തിന്റെ (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന Organic Agriculture Management എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറ് മാസമാണ് കോഴ്സിന്‍റെ കാലാവധി. ഇംഗ്ലീഷ് ഭാഷയാണ്‌ പഠന മാദ്ധ്യമം. 50 % മാര്‍ക്കോടുകൂടി SSLC / തത്തുല്ല്യ വിദ്യാഭ്യാസമാണ് ഏറ്റവും കുറഞ്ഞ യോഗ്യത. അപേക്ഷകര്‍ക്ക്‌ സ്വന്തമായി ഇ-മെയില്‍ ഐ.ഡിയും മൊബൈല്‍ഫോണ്‍ നമ്പറും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.

SSLC, പ്രീഡിഗ്രി / പ്ലസ്‌ ടു / വി.എച്ച്.എസ്.ഇ. എന്നിവയില്‍ ഏതെങ്കിലും / തത്തുല്ല്യമോ, ഉയര്‍ന്നതോ ആയ മറ്റു വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ സ്കാന്‍ ചെയ്ത് പകര്‍പ്പ് celkau@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക്‌ അയക്കേണ്ടതാണ്. പ്രായപരിധിയില്ലാതെ ഏത് ജോലി ചെയ്യുന്നവര്‍ക്കും മറ്റു കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കും ലോകത്തിന്റെ വിവിധ ഭാഗത്ത് താമസിക്കുന്നവര്‍ക്കും ഈ കോഴ്സിന് അപേക്ഷിക്കാവുന്നതാണ്.

നിശ്ചിത യോഗ്യതയുള്ളവര്‍ 67368597330 എന്ന അക്കൗണ്ട്‌ നമ്പറിലേക്ക് ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയോ NEFT വഴിയോ ചുവടെ ചേര്‍ത്തിട്ടുള്ള കോഴ്സ് ഫീസ്‌ അടച്ചതിനു ശേഷം (Account type: Savings, S.B.I. K.A.U Branch Vellanikkara, IFSC Code : SBIN0070670, Branch Code: 000670, Favouring : Director, Center for e-learning) www.celkau.in എന്ന വെബ്സൈറ്റിലെ ‘ഓണ്‍ലൈന്‍ കോഴ്സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്ട്രേഷന്‍ ഫോറം സമര്‍പ്പിക്കാവുന്നതാണ്
രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി : 2021 ഏപ്രില്‍ 11

ഫീസ്‌ നിരക്കുകള്‍:
ഒരു വ്യക്തി/ പഠിതാവ് : 6500 രൂപ
വിദ്യാര്‍ഥികള്‍ : 3250 രൂപ
20 പേര്‍ അടങ്ങുന്ന ഗ്രൂപ്പ്‌ : 5000 രൂപ/ പഠിതാവ്
50 പേര്‍ അടങ്ങുന്ന ഗ്രൂപ്പ്‌ : 4000 രൂപ/ പഠിതാവ്
100 പേര്‍ അടങ്ങുന്ന ഗ്രൂപ്പ്‌ : 3250 രൂപ/ പഠിതാവ്

2021 ഏപ്രില്‍ മാസം 12-)0 തീയതി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്. കൂടുതല്‍ വിശദശാംശങ്ങള്‍ പ്രസ്തുത വെബ്സൈറ്റില്‍ ലഭ്യമാണ്. 

സംശയങ്ങള്‍ക്കായി celkau@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും 9567190858 , 7356161599 എന്നീ ഫോണ്‍ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

English Summary: ONLINE CERTIFICATE COURSE BY KERALA UNIVERSITY APPLICATION INVITED
Published on: 13 March 2021, 01:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now