Updated on: 26 August, 2021 10:37 PM IST

ക്ഷീരസംഘത്തില്‍ അംഗത്വമില്ലാത്ത കര്‍ഷകര്‍ക്കും ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, ഫോട്ടോ എന്നിവ സഹിതം ക്ഷേമനിധിയില്‍ അംഗമാകാൻ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അംഗത്വ ഫീസായി നൂറു രൂപ അടയ്ക്കണം. ക്ഷേമനിധിയില്‍ അംഗത്വമെടുത്തശേഷം വര്‍ഷം 500 ലിറ്റര്‍ പാലെങ്കിലും അഞ്ചു വര്‍ഷം ക്ഷീരസംഘങ്ങളില്‍ നല്‍കിയാല്‍ 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പെന്‍ഷന്‍ ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ക്ഷീരസഹകരണ സംഘങ്ങളിലോ, ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന ഓഫീസുകളുമായോ ബന്ധപ്പെടുക. ഈ നടപടികളുടെ സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വ്വഹിച്ചു.

അംശാദായം അടയ്ക്കൽ

ക്ഷേമനിധിയിൽ അംഗമാകുന്നവർ മാസംതോറും അംശാദായം അടയ്‌ക്കണം. ആറ്‌ മാസത്തെയോ ഒരു വർഷത്തെയോ തുക ഒന്നിച്ച് അടയ്ക്കാനും സൗകര്യമുണ്ട്.

മിനിമം 100 രൂപയാണ് മാസംതോറും അംശാദായമായി അടയ്ക്കേണ്ടത്. 250 രൂപവരെയുളള അംശാദായത്തിന് തുല്യമായ വിഹിതം സർക്കാർകൂടി നിധിയിലേക്ക്‌ അടയ്ക്കും.

ഓരോ വ്യാപാരിയും തന്റെ വാർഷിക ലാഭത്തിന്റെ ഒരു ശതമാനം തുക കാർഷിക ഇൻസെന്റീവായി നിധിയിലേക്ക് അടയ്‌ക്കണം.

ആനുകൂല്യങ്ങൾ

വിവാഹ-പ്രസവാനുകൂല്യം

ക്ഷേമനിധിയിൽ അംഗങ്ങളാകുന്ന വനിതകളുടെയും അംഗങ്ങളുടെ പെൺമക്കളുടെയും വിവാഹത്തിനും ആനുകൂല്യം നൽകും. അംഗങ്ങളായ വനിതകളുടെ പ്രസവത്തിന് രണ്ടുതവണ ആനുകൂല്യം നൽകും.

ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് അംഗീകൃത സർവകലാശാലകളിലെ പഠനത്തിന് വിദ്യാഭ്യാസ ധനസഹായവും നൽകും

കർഷകർക്ക്‌ പെൻഷൻ

അഞ്ചു വർഷത്തിൽ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയിൽ കുടിശ്ശികയില്ലാതെ അംഗമായി തുടരുകയും 60 വയസ്സ്‌ പൂർത്തിയാക്കു കയും ചെയ്ത കർഷകർക്ക് ഒടുക്കിയ അംശദായത്തിന്റെ ആനുപാതികമായി പെൻഷൻ ലഭിക്കും. കർഷക പെൻഷൻ ലഭിക്കുന്നവർക്ക് തുടർന്ന് ക്ഷേമനിധിയിൽനിന്നും പെൻഷൻ ലഭിക്കും.

English Summary: online inaguration of welfare scheme for dairy farmers
Published on: 26 August 2021, 10:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now