കോവിഡ് 19 സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി ഒരു ജനകീയ കൂട്ടായ്മയിലൂടെ പ്രത്യേകിച്ച് യുവജനങ്ങളുടെ പങ്കാളിത്തത്തോടെ വിവിധ കര്‍മ്മ പദ്ധതികള്‍ സംസ്ഥാന കൃഷിവകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നു. നെല്ല്, പഴം, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ചെറുധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഉത്പാദനത്തില്‍ ഒരു വിപ്ലവകരമായ മുന്നേറ്റം ലക്ഷ്യമിടുന്ന സുഭിക്ഷ കേരളം പദ്ധതിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവരുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.
25000 ഹെക്ടര്‍ തരിശ്ശുഭൂമി കൃഷിയോഗ്യമാക്കുകയാണ് പ്രഥമ ലക്ഷ്യം ഈ പദ്ധതിയുടെ ഭാഗമായി തരിശ്ശുഭൂമി ഏറ്റെടുത്ത് പുതുതായി കൃഷിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍, യുവാക്കള്‍, വിദേശത്തുനിന്നും മടങ്ങിയെത്തിവയര്‍, കുടുംബശ്രീ യൂണിറ്റുകള്‍, സന്നദ്ധസംഘടനകള്‍, തുടങ്ങിവയര്‍ക്ക് aims/kerala.gov.in/subhikdhakeralamഎന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു..
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ക്ഷീര മേഖലയിലേയ്ക്ക് കടക്കുന്നവർക്കുള്ള സർക്കാർ സഹായങ്ങൾ.