1. Livestock & Aqua

ക്ഷീര മേഖലയിലേയ്ക്ക് കടക്കുന്നവർക്കുള്ള സർക്കാർ സഹായങ്ങൾ.

പുതുതായി പശു ഫാം തുടങ്ങാനാഗ്രഹിക്കുന്നവർക്ക് നിരവധി സർക്കാർ സഹായങ്ങളുണ്ട്. പലതും നമുക്കറിഞ്ഞു കൂടാ. കാലിത്തൊഴുത്ത് നിർമ്മിക്കാൻ , കറവ യന്ത്രം വാങ്ങാൻ , തൊഴുത്ത് ആധുനികവത്കരിക്കാൻ ,രണ്ട് പശു യൂണിറ്റ്,5 പശു യൂണിറ്റ്, 10 പശു യൂണിറ്റ് എന്നിങ്ങനെ നിരവധി പദ്ധതികൾ. ഇവയെക്കുറിച്ച് ഒറ്റനോട്ടത്തിൽ. ഗോധനം (സങ്കരയിനം) സഹായം: 33000 രൂപ അർഹത: പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന. വനിതകൾക്കും പിന്നാക്ക വിഭാഗക്കാർക്കും മുൻഗണന.

K B Bainda

പുതുതായി  പശു ഫാം തുടങ്ങാനാഗ്രഹിക്കുന്നവർക്ക് നിരവധി സർക്കാർ സഹായങ്ങളുണ്ട്. പലതും നമുക്കറിഞ്ഞു കൂടാ. കാലിത്തൊഴുത്ത് നിർമ്മിക്കാൻ , കറവ യന്ത്രം വാങ്ങാൻ , തൊഴുത്ത് ആധുനികവത്കരിക്കാൻ ,രണ്ട് പശു യൂണിറ്റ്,5 പശു യൂണിറ്റ്,

10 പശു യൂണിറ്റ് എന്നിങ്ങനെ നിരവധി പദ്ധതികൾ. ഇവയെക്കുറിച്ച് ഒറ്റ നോട്ടത്തിൽ.

ഗോധനം (സങ്കരയിനം)

സഹായം: 33000 രൂപ

അർഹത: പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന. വനിതകൾക്കും പിന്നാക്ക വിഭാഗക്കാർക്കും മുൻഗണന.

ചെയ്യേണ്ടത്: നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസന യൂണിറ്റ് ഓഫിസിൽ നേരിട്ട് നൽകണം.

കാലിത്തൊഴുത്ത് നിർമാണം

സഹായം: 50,000 രൂപ

അർഹത: തൊഴുത്ത് പൂർണമായും നശിച്ചു പോയവർക്കും പുതിയ തൊഴുത്ത് നിർമിക്കുന്നവർക്കും.

കറവയന്ത്രം

സഹായം: 25000 രൂപ

അർഹത: അഞ്ചോ അതിൽ കൂടുതലോ ഉരുക്കളെ വളർത്തുന്ന ക്ഷീരകർഷകർക്കു മുൻഗണന.

അവശ്യാധിഷ്ഠിത ധനസഹായം

സഹായം: ആകെ ചെലവഴിക്കുന്ന തുകയുടെ 50 ശതമാനം സബ്സിഡി. പരമാവധി തുക 50,000 രൂപ.

അർഹത: ഡെയറിഫാം ആധുനികവൽക്കരിക്കുന്ന കർഷകർക്ക് മുൻഗണന.

ഗോധനം (തനത് ഇനം)

സഹായം: 35000

രണ്ട് പശു യൂണിറ്റ്

സഹായം : 66000 രൂപ

5 പശു യൂണിറ്റ്

അർഹത: 25 സെന്റിൽ കുറയാത്ത സ്ഥലത്ത് തീറ്റപ്പുൽക്കൃഷി ചെയ്യാൻ സ്ഥലസൗകര്യമുള്ളവരായിരിക്കണം.

10 പശു യൂണിറ്റ്

സഹായം: 3,66,000

അർഹത: 50 സെന്റിൽ കുറയാത്ത സ്ഥലത്ത് തീറ്റപ്പുൽക്കൃഷി നടത്താൻ സ്ഥല സൗകര്യമുള്ളവരായിരിക്കണം.

5 കിടാരി യൂണിറ്റ്

സഹായം : 98,800 രൂപ

10 കിടാരി യൂണിറ്റ്

സഹായം: 1,96,400 രൂപ

ക്ഷീരകൃഷിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ പരിധിയിലുള്ള ബ്ലോക്ക് ക്ഷീരവികസന യൂണിറ്റ് ഓഫിസുമായി ബന്ധപ്പെടണം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോഴികളെ വളർത്തുന്നവരും വളർത്താൻ ആഗ്രഹിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

English Summary: Government assistance to the dairy farmers.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters