ആര്‍.ടി. ഓഫീസില്‍ പോകാതെതന്നെ ആധാര്‍ ഉപയോഗിച്ച് വിവിധ സേവനങ്ങള്‍ നല്‍കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം സംവിധാനമൊരുക്കി. ആധാര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിച്ച് സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ സുതാര്യമായും കാര്യക്ഷമമായും ലഭ്യമാക്കാന്‍ ഇതുപകരിക്കും.
ഡ്രൈവിങ് ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നേരത്തേ സംവിധാനമൊരുക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു 18 സേവനങ്ങള്‍ ആര്‍.ടി. ഓഫീസില്‍ നേരിട്ടുചെല്ലാതെ ഓണ്‍ലൈനായി ലഭ്യമാക്കുന്നത്. ഗതാഗത മന്ത്രാലയത്തിന്റെ പോര്‍ട്ടലിലൂടെ ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാം.
ലേണേഴ്‌സ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ്/വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിലാസം മാറ്റം തുടങ്ങിയ സേവനങ്ങളാണ് ഇങ്ങനെ ലഭ്യമാക്കുന്നത്.