Updated on: 12 May, 2021 7:02 PM IST
Vacancies in Goa Shipyard

​ഗോവ ഷിപ്പ്‍യാർഡിൽ നൂറിലധികം ഒഴിവുകൾ; പത്താംക്ലാസുകാർക്കും അവസരം; ഓൺലൈൻ അപേക്ഷ ജൂൺ 4 വരെ. 

പ്രതിരോധ മന്ത്രാലയത്തിന്‌ കീഴിലുള്ള ഗോവ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 137 ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം. നേരിട്ടുള്ള നിയമനം.

ജനറല്‍ ഫിറ്റര്‍ - 5: ഫിറ്റര്‍/ഫിറ്റര്‍ ജനറല്‍ ഐ.ടി.ഐ. ആന്‍ഡ് എന്‍.സി.ടി.വി.ടി./ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഷിപ്യാഡുകളിലെ അപ്രന്റിസ് പരിശീലനം/പ്രവൃത്തിപരിചയം അഭിലഷണീയം.

ഇലക്ട്രിക്കല്‍ മെക്കാനിക് - 1: പത്താംക്ലാസും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ. യും. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ബന്ധപ്പെട്ട ട്രേഡിലെ വൊക്കേഷണല്‍ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റും വയര്‍മാന്‍ ലൈസന്‍സും അഭിലഷണീയം.

കൊമേഴ്‌സ്യല്‍ അസിസ്റ്റന്റ് (മുംബൈ ഓഫീസ്)- 1: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ക്വാളിറ്റി അഷ്വറന്‍സ്)- 3: രണ്ടുവര്‍ഷത്തെ ഷിപ് ബില്‍ഡിങ്/മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി അഭിലഷണീയം.

അണ്‍സ്‌കില്‍ഡ് - 25: പത്താംക്ലാസും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ഐ.ടി. ഐ.ക്കാര്‍ക്ക് മുന്‍ഗണന. 

എഫ്.ആര്‍.പി. ലാമിനേറ്റര്‍ - 5: രണ്ടുവര്‍ഷത്തെ ഷിപ്ബില്‍ഡിങ്/മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ്യാര്‍ഡുകളില്‍ എവിടെയെങ്കിലും പ്രവര്‍ത്തിച്ചുള്ള പരിചയം.

ഇ.ഒ.ടി. ക്രെയിന്‍ ഓപ്പറേറ്റര്‍ - 10: പത്താംക്ലാസും ഐ.ടി.ഐ.യും. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. 

വെല്‍ഡര്‍ - 26: വെല്‍ഡര്‍ ട്രേഡില്‍ ഐ.ടി.ഐ. ആന്‍ഡ് എന്‍.സി.ടി.വി.ടി./ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. 

ഷിപ്യാഡുകളിലെ അപ്രന്റിസ് പരിശീലനം അല്ലെങ്കില്‍ പ്രവൃത്തിപരിചയം അഭിലഷണീയം. 

സ്ട്രക്ചറല്‍ ഫിറ്റര്‍ - 42: സ്ട്രക്ചറല്‍ ഫിറ്റര്‍/ഫിറ്റര്‍/ഫിറ്റര്‍ ജനറല്‍/ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍... ട്രേഡില്‍ ഐ.ടി.ഐ. ആന്‍ഡ് എന്‍.സി.ടി.വി.ടി. സര്‍ട്ടിഫിക്കറ്റ്. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ് യാര്‍ഡിലെ പ്രവൃത്തിപരിചയം/അപ്രന്റിസ് പരിശീലനം അഭിലഷണീയം.

നഴ്‌സ് - 3: ബി.എസ്സി. നഴ്‌സിങ്/ രണ്ടുവര്‍ഷത്തെ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം. റീജണല്‍ ലാംഗ്വേജ് അറിഞ്ഞിരിക്കണം.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് (കൊമേഴ്‌സ്യല്‍)- മുംബൈ ഓഫീസ്- 2: 2: മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ഷിപ്പ്ബില്‍ഡിങ്/ പ്രൊഡക്ഷന്‍ എന്‍ജിനിയറിങ് ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. മെറ്റീരിയല്‍/ലോജിസ്റ്റിക്‌സ്/പര്‍ച്ചേസ്/സപ്ലെ ചെയിന്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍/യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് (സ്റ്റോര്‍സ്)- 5: രണ്ടുവര്‍ഷത്തെ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഷിപ്ബില്‍ഡിങ്/പ്രൊഡക്ഷന്‍/ഫാബ്രിക്കേഷന്‍ എന്‍ജിനിയറിങ് ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. മെറ്റീരിയല്‍/ ലോജിസ്റ്റിക്‌സ്/പര്‍ച്ചേസ്/സപ്ലേ ചെയിന്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍/ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.

ട്രെയിനി ഖലാസി - 9: പത്താംക്ലാസും ഫിറ്റര്‍/ഫിറ്റര്‍ ജനറല്‍ ട്രേഡില്‍ ഐ.ടി.ഐയും. ഷിപ്പ് യാര്‍ഡില്‍ അപ്രന്റിസ് പരിശീലനമുള്ളവര്‍ക്ക് മുന്‍ഗണന. 

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.goashipyard.in കാണുക ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ നാല്

English Summary: Opportunity for 10th class pass candidates also at Goa Shipyard
Published on: 12 May 2021, 06:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now