Updated on: 4 December, 2020 11:18 PM IST

വിയ്യൂർ സെൻട്രൽ ജയിൽ ആൻഡ് കറക്ഷണൽ ഹോമിനോട് അനുബന്ധിച്ചുള്ള 3.5 ഏക്കർ ഭൂമിയിൽ ജൈവ പച്ചക്കറി തോട്ടം വരുന്നു. പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം തൈ നട്ട് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവഹിച്ചു. ജയിലിൽ തടവുകാർക്ക് പ്രധാനമായും നൽകുന്ന തൊഴിൽ കൃഷിയാണ്. ജയിലിനുള്ളിലും പുറത്തുമുള്ള ഭൂമിയിൽ വിവിധ കൃഷികൾ ചെയ്തു വരുന്നു.

മൂന്നര ഏക്കറോളം സ്ഥലം പ്രത്യേകം വേലി കെട്ടിയാണ് ജൈവ കൃഷിക്ക് സജ്ജമാക്കിയത്. കാർഷിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായം നബാർഡ് നൽകി. ഇവരുടെ സഹായത്തോടെ കാർഷിക ജല സേചന പദ്ധതി നടപ്പിലാക്കി. സാങ്കേതിക സഹായം ലഭ്യമാക്കാൻ മണ്ണുത്തി കാർഷിക സർവകലാശാലയുടെ കാർഷിക റിസർച്ച് സ്റ്റേഷൻ വന്നതോടെ പദ്ധതിക്ക് വേഗത കൂടി. അതോടെ വിവിധ തരം പച്ചക്കറികൾ ഫല വർഗ്ഗങ്ങൾ, എന്നിവയുടെ ഗുണമേന്മയുള്ള തൈകൾ ശാസ്ത്രീയമായി ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്താൻ പോളി ഹൌസ് നടപ്പിലാക്കി. ഈ പദ്ധതിയുടെ തുടർച്ചയായാണ് പുതിയ ജൈവ പച്ചക്കറി തോട്ടം. ഈ തോട്ടത്തിലേക്ക് ആവശ്യമായ തൈകൾ പോളി ഹൗസിൽ നിന്ന് ഉൽപ്പാദിപ്പിക്കും. ഇതിനാവശ്യമായ പരിശീലനം തടവുകാർക്ക് നൽകിയിട്ടുണ്ട്. നബാർഡ് എ ഡി എം ദീപ എസ് പിള്ള, മണ്ണുത്തി കാർഷിക സർവകലാശാല റിസർച്ച് സ്റ്റേഷൻ പ്രൊഫസർ ഡോ എ ലത എന്നിവരാണ് ജൈവ പച്ചക്കറി തോട്ടത്തിന് നേതൃത്വം നൽകുക.

English Summary: Organic vegetable garden at viyyur central jail
Published on: 20 January 2020, 04:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now