Updated on: 25 January, 2023 3:15 PM IST
മൃഗസംരക്ഷണ സെമിനാർ സംഘടിപ്പിച്ചു

ഇടുക്കി: കാൽവരിമൗണ്ടിൽ ജനുവരി 21 മുതൽ 30 വരെ നടക്കുന്ന ജില്ലയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെയും ടൂറിസം ഫെസ്റ്റിന്റെയും ഭാഗമായി ചൊവ്വാഴ്ച മൃഗസംരക്ഷണ സെമിനാർ സംഘടിപ്പിച്ചു.

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം റിന്റാമോൾ വർഗീസ് സെമിനാർ ഉദ്ഘാടനം ചെയ്തു. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ് അധ്യക്ഷത വഹിച്ചു. തങ്കമണി വെറ്റിനറി സർജൻ ഡോ. ധനേഷ് കൃഷ്ണൻ വിഷയാവതരണം നടത്തി.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ മൃഗസംരക്ഷണ മേഖലയിലേത് രാജ്യത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന ഇടപെടല്‍: മന്ത്രി വീണാ ജോര്‍ജ്

വളർത്ത് മൃഗങ്ങളെയും ഓമന മൃഗങ്ങളെയും സംരക്ഷിക്കുന്നതിനെക്കുറിച്ചും മൃഗങ്ങളുടെ പ്രത്യുൽപാദന പ്രക്രിയയിൽ അണുബാധകൾ ഉണ്ടാകാതെ സൂക്ഷിക്കുവാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും വിവിധ മൃഗസംരക്ഷണ പരിപാലന രീതികൾ സംബന്ധിച്ചും മുരിക്കാശ്ശേരി വെറ്റിനറി സർജൻ ഡോ. റോമിയോ സണ്ണി ക്ലാസ് നയിച്ചു.

കാമാക്ഷി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സോണി ചൊള്ളാമഠം, കാമാക്ഷി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷെർളി ജോസഫ്, ജിന്റു ബിനോയി, ചെറിയാൻ കട്ടക്കയം, കെ എസ് എസ് പി യു പ്രസിഡന്റ് ടോമി കൂത്രപ്പള്ളി, ഫെസ്റ്റ് കമ്മിറ്റി അംഗങ്ങളായ ജോർജുകുട്ടി നിധിയിടത്തുകുന്നേൽ, ജോജോ ജോസഫ് കൊല്ലക്കൊമ്പിൽ, കട്ടപ്പന ഫീൽഡ് ഓഫീസർ മുസ്തഫ വള്ളിക്കാവിൽ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.

English Summary: Organized animal welfare seminar in Calvary Mount
Published on: 25 January 2023, 03:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now