Updated on: 9 October, 2023 12:22 AM IST
കൃഷി മഹോത്സവം സംഘടിപ്പിച്ചു

പാലക്കാട്: ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കൃഷി മഹോത്സവം സംഘടിപ്പിച്ചു. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍ ഉദ്ഘാടനം ചെയ്തു. താഴെ തട്ടിലുള്ള ബ്ലോക്ക് പഞ്ചായത്തുകളെ മുന്‍നിരയിലേക്കെത്തിക്കാന്‍ നിതി ആയോഗും ഗവണ്‍മെന്റ് ഓഫ് ഇന്ത്യയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആസൂത്രിത പരിപാടിയാണ് ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം.

പരിപാടിയോടനുബന്ധിച്ച് പി.എം കിസാന്‍ ക്യാമ്പയിന്‍ രജിസ്‌ട്രേഷന്‍, ചെറുധാന്യങ്ങളുടെ പ്രദര്‍ശനം, കേരശ്രീ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും, കുടുംബശ്രീ ഫുഡ് ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു. പരിപാടിയില്‍ ചെറുധാന്യങ്ങളുടെ പോഷകമൂല്യങ്ങളും കൃഷിയും എന്ന വിഷയത്തില്‍ കൃഷി ഓഫീസര്‍ എം. രാഹുല്‍ രാജ് ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, പാടശേഖര സമിതി സെക്രട്ടറിമാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, കര്‍ഷകര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പി.കെ. രാജേഷ് എന്നിവര്‍ പങ്കെടുത്തു.

As part of Aspirational Block Programme, Kollangode Gram Panchayat organized Krishi Mahotsavam under the leadership of Krishi Bhavan. Kollangode Gram Panchayat President K. Sathyapal inaugurated. The Aspirational Block Program is a planned program organized by NITI Aayog and Government of India to bring the Block Panchayats from the bottom floor to the forefront.

In connection with the event, PM Kisan campaign registration, display of small grains, display and marketing of Kerasree products and Kudumbasree food fest were organized. In the program, Agriculture Officer M. Rahul Raj took the class. Gram Panchayat Members, Patasekara Samiti Secretaries, Agricultural Development Committee Members, Kudumbashree Members, Farmers, Assistant Agriculture Officer P.K. Rajesh also participated.

English Summary: Organized Krishi Mahotsav
Published on: 09 October 2023, 12:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now