Updated on: 4 December, 2020 11:19 PM IST
Photo: Vadakkekkara Paddy field

മാട്ടുതാവളം പാടത്തു വീണ്ടും നെൽ വസന്തം പത്തു വർഷമായി ഈ പാടത്തു മുൻപ് ഞാറ്റു പാട്ടു നിലച്ചിട്ട്. . കുടിയേറ്റ കാലം മുതൽ ഈ സ്ഥലത്തു കണ്ണെത്താ ദൂരം പച്ച വിരിച്ച നെൽ പാടമായിരുന്നു. ലാഭകരമല്ലാതായതോടെ വർഷങ്ങൾക്കു മുൻപേ പാടത്തു കൃഷി നിലച്ചു. 2000 ൽ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തിൽ പാട ശേഖര സമിതി രൂപ വത്കരിച്ചു നെൽകൃഷിയുടെ പ്രൗഢി തിരിച്ചു പിടിച്ചു. 16 ഏക്കർ സ്ഥലത്താണ് അന്ന് കൃഷി തുടങ്ങിയത്. പക്ഷെ നഷ്ടം താങ്ങാൻ കഴിയാതെ വന്നതോടെ 2010 ൽ കൃഷി നിർത്തി. വീണ്ടുമിപ്പോൾ ഉപ്പുതറ സർവീസ് സഹകരണ സംഘത്തിൻറെ സഹകരണത്തോടെ പൂർവികർ പകർന്നു നൽകിയ ഊർജ്ജം തിരിച്ചു പിടിക്കുകയാണ്. ഇവിടുത്തെ കർഷക കൂട്ടായ്മ.കോവിഡ് കാലത്തെ തുടർന്ന് ഉണ്ടാകാൻ സാധ്യതയുള്ള പട്ടിണിയെ അതിജീവിക്കാനായി നെൽകൃഷി ഏറ്റെടുക്കാൻ പാടശേഖര സമിതിക്കു പുനർജ്ജന്മം. നൽകി. സുഭിക്ഷ കേരളം പദ്ധതിയുടെ എല്ലാ ആനുകൂല്യങ്ങളും ഇവർക്കും ലഭ്യമാകും.

മൈലാടുംപാറ ജോസുകുട്ടി, ടോമി, എന്നിവരുടെ ഉടമസ്ഥതയിലുള്ള പാടത്താണ് സർവീസ് സഹകരണ ബാങ്ക് ഏറ്റെടുത്ത്.കുമരകത്തും നിന്നും കൊണ്ടുവന്ന ഡി വൺ ഇനത്തിൽപെട്ട വിത്താണ് വിതയ്ക്കുന്നത്. കൃഷിഭവനു കീഴിൽ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്ററാണ് പാഠം ഒരുക്കി നൽകിയത്. പീരുമേട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം. ജെ. വാവച്ചൻ പാടത്തു വിത്തെറിഞ്ഞു പദ്ധതി ഉദ്ഖാടനം ചെയ്തു. സഹകരണ സംഘം പ്രസിഡന്റ് സജിമോൻ ടൈറ്റസ് , സെക്രട്ടറി എ സൈമൺ, കൃഷി ഓഫീസർ അശ്വതി ടി വാസു, വി പി ജോൺ ഡി ആൽബെർട്, ബോർഡ് അംഗങ്ങൾ, കർഷകർ തുടങ്ങിയവർ സംബന്ധിച്ചു.The service co-operative bank has taken over the field owned by Myladumpara Josekutty and Tommy. The seeds are of D1 variety brought from Kumarakom. The paddy field was prepared by the Agro Service Center functioning under Krishi Bhavan. Peerumed Circle Co-operative Union Chairman M. J. Vavachan inaugurated the project by sowing in the field. Co-operative Society President Sajimon Titus, Secretary A. Simon, Agriculture Officer Ashwati T. Vasu, VP John D. Albert, Board Members and Farmers were present.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പീരുമേട്ടില്‍ തുമ്പൂര്‍മുഴി മോഡല്‍ പ്ലാന്റ് യാഥാര്‍ത്ഥ്യമായി

#Agriculture#Paddy Field#Krishi

English Summary: Paddy cultivation in Mattuthavalam field after ten years
Published on: 02 August 2020, 09:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now