News

പരിസ്ഥിതിസൗഹാര്‍ദ ക്യാരിബാഗുകളൊരുക്കി വനിതാ യൂണിറ്റുകള്‍

ഇടുക്കി : പരിസ്ഥിതി സംരക്ഷണവും പ്ലാസ്‌ററിക് നിയന്ത്രണവും ലക്ഷ്യമാക്കിട്ടുള്ളതാണ് കട്ടപ്പന ബ്ലോക്ക്
പഞ്ചായത്തിന്റെ കരുതല്‍ പദ്ധതി . പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് ബദലായി പേപ്പര്‍, തുണി, ജൂട്ട് മുതലായ പ്രകൃതി സൗഹാര്‍ദ വസ്തുക്കള്‍ ഉപയോഗിച്ചുളള ക്യാരിബാഗുകള്‍ വനിതാ ജെ എല്‍ ജി ഗ്രൂപ്പുകളുടെ യൂണിറ്റ് മുഖേന നിര്‍മ്മിക്കുതാണ് പദ്ധതി. 'കരുതല്‍- മണ്ണിനു വേണ്ടി മനുഷ്യനുവേണ്ടി' എ ലോഗോയോടു കൂടിയുളള ഇത്തരം ഉൽപ്പന്നങ്ങൾ  വാങ്ങുന്നവരുടെ മനസിലും പരിസ്ഥിതി സംരക്ഷണാവബോധം വളര്‍ത്തിയെടുക്കാന്‍ ഉപകരിക്കും.

കട്ടപ്പന ബ്‌ളോക്കിനു കീഴിലുളള ഇരയാര്‍, കാഞ്ചിയാര്‍, ഉപ്പുതറ, ചക്കുപളളം ഗ്രാമപഞ്ചായത്തുകളിലാണ് ഇപ്പോള്‍ വനിതാ ജെ എല്‍ ജി കളുടെ നേതൃത്വത്തില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിച്ചിട്ടുളളത്. ബാങ്ക് വായ്പയായി 3 ലക്ഷം രൂപയാണ് ഓരോ യൂണിറ്റിനും ചെലവഴിച്ചത്. ഇതില്‍ രണ്ടു ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് സബ്‌സിഡിയാണ്. ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് യൂണിറ്റുകളുടെ പ്രവര്‍ത്തനം പുരോഗമിക്കുത്.

കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ പ്രകൃതി ക്യാരി ബാഗ് യൂണിറ്റ് പാലാക്കടയിലാണ് സംരംഭം തുടങ്ങിയിരിക്കുത്. അഞ്ചുപേരടങ്ങുതാണ് ഇവരുടെ യൂണിറ്റ്. ഇര'യാര്‍ പഞ്ചായത്തിലെ 6 പേരടങ്ങിയ ധന്യ യൂണിറ്റ് വാഴവരയിലുളള ബ്ലോക്ക് കെട്ടിടത്തിലും ഉപ്പുതറ പഞ്ചായത്തില്‍ 7 പേരടങ്ങിയ ഡ്രീം ലാന്റ് യൂണിറ്റ് ഉപ്പുതറ ബൈപ്പാസിലുളള പഞ്ചായത്ത് കെട്ടിടത്തിലും ചക്കുപളളം പഞ്ചായത്തില്‍ അഞ്ചുപേരടങ്ങിയ സമഭാവന യൂണിറ്റ് അമ്പലമേ'ിലുമാണ് പ്രവര്‍ത്തിക്കുത്. ചക്കുംപളളം ഒഴികെയുളള യൂണിറ്റുകളുടെ ഉദ്ഘാടനം കഴിഞ്ഞ ആഴ്ചകളിള്‍ നടു. നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കു യൂണിയന്‍ ബാങ്കിന്റെ റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ടുമായ്  സഹകരിച്ച് ബ്ലോക്ക് പഞ്ചായത്ത് സംരംഭകര്‍ക്ക് പേപ്പര്‍, തുണി, ചണം ക്യാരി ബാഗ് നിര്‍മ്മാണത്തില്‍ 10 ദിവസത്തെ പരിശീലനം നല്‍കിയിരുു.

വിവിധ വലിപ്പത്തിലും മെറ്റീരിയലിലുമുളള ബിഗ്‌ഷോപ്പറുകള്‍, തുണി സഞ്ചി, പേഴ്‌സുകള്‍, ഫയലുകള്‍, ലേഡീസ് ഹാന്‍ഡ് ബാഗുകള്‍ തുടങ്ങി ഗ്രോ ബാഗുകള്‍ വരെ ഓരോയൂണിറ്റുകളും നിര്‍മ്മിക്കുു. കോറത്തുണി, ജൂ'്, കട്ടിയുളളതും വേഗത്തില്‍ കീറിപ്പോകാത്തതുമായ തുണിത്തരങ്ങള്‍, പേപ്പര്‍ തുടങ്ങിയവ കൊണ്ടുളള ഉല്പ്പങ്ങളാണ് കൂടുതലായും നിര്‍മ്മിക്കുത്. 10 മുതല്‍ 28 രൂപ വരെയുളള ബിഗ്‌ഷോപ്പറുകള്‍, 50 മുതല്‍ 150 രൂപവരെ വിലയുളള ഫയലുകള്‍, 50 മുതല്‍ 120 രൂപ വരെയുളള പേഴ്‌സ് ബാഗുകള്‍, 150 രൂപ മുതലുളള തോള്‍ സഞ്ചികള്‍ എിങ്ങനെയാണ് ഉല്പ്പങ്ങളുടെ എകദേശ വില നിലവാരം.

മെറ്റീരിയലും വലിപ്പവും അനുസരിച്ച് വിലയിലും മാറ്റം വരും. വ്യാപാരസ്ഥാപനങ്ങളും സംഘടനകളും സ്‌കൂളുകളുമാണ് പ്രധാനമായും ഇവ വാങ്ങുത്. ഓര്‍ഡര്‍ നല്കുതനുസരിച്ച് സ്ഥാപനങ്ങളുടെ ലോഗോ പ്രിന്റ് ചെയ്ത ഉല്പ്പങ്ങളും യൂണിറ്റുകള്‍ നിര്‍മ്മിച്ചു നല്കും. കഴുകി ഉപയോഗിക്കാവു ഇത്തരം ക്യാരി ബാഗുകള്‍ ഉപഭോക്താക്കള്‍ക്ക് പണലാഭത്തിനൊപ്പം പ്ലാസ്റ്റിക് കിറ്റുകളുടെ അമിതോപയോഗത്തില്‍ നി് മോചനവും സാധ്യമാക്കുു.

പരിസ്ഥിതിദിനത്തില്‍ പച്ചക്കറി-ഫലവൃക്ഷത്തൈകളുടെ വിതരണം എല്ലാമേഖലകളിലും നടുവരുു. എാല്‍ തൈനടീലിനു ശേഷം ഉപേക്ഷിക്കു, തൈകള്‍ വളര്‍ത്തുവാന്‍ ഉപയോഗിക്കു പ്ലാസ്റ്റിക് കവറുകള്‍ മണ്ണില്‍ ദ്രവിക്കാതെ മാലിന്യപ്രശ്‌നമുണ്ടാക്കുു. ഇതിനൊരു നല്ല പരിഹാരമാണ് കരുതല്‍ പദ്ധതിയിലൂടെ യൂണിറ്റുകള്‍ കോറത്തുണിയില്‍ നിര്‍മ്മിക്കു ഗ്രോ ബാഗ്. ഇത്തരം ഗ്രോബാഗില്‍ തൈ വളര്‍ത്തിയാല്‍ നടീലിനുശേഷം ഇവ വളരെ വേഗം മണ്ണില്‍ അലിഞ്ഞു ചേരുതിനാല്‍ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുില്ല. ഇതിന്റെ ആവശ്യം മനസിലാക്കി അടുത്തവര്‍ഷത്തേക്ക് ഗ്രോബാഗുകള്‍ക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ എത്തുമെ പ്രതീക്ഷയിലാണ് യൂണിറ്റംഗങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളമിഷനുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പദ്ധതിയിലുടെ പ്ലാസ്റ്റിക് ഉപയോഗ നിയന്ത്രണവും വനിതകള്‍ക്ക് സ്വയം തൊഴിലിലൂടെ വരുമാനവുമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രതീക്ഷിക്കുതെ് പ്രസിഡന്റ് സാലി ജോളി പറഞ്ഞു. അടുത്ത ഘ'മായി സ്‌കൂള്‍ ബാഗുകളുടെ നിര്‍മ്മാണപരിശീലനം യൂണിറ്റംഗങ്ങള്‍ക്ക് നല്കുവാനാണ് ഉദ്ദേശിക്കുത്. 23 ന് കട്ടപ്പനയില്‍ നടക്കുന്ന പുതിയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനവേളയില്‍ യൂണിറ്റുകള്‍ നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദ ക്യാരി ബാഗുകളുടെയും ഉല്പ്പങ്ങളുടെയും പ്രദര്‍ശന സ്റ്റാള്‍ സജ്ജീകരിക്കുമെും ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു.


English Summary: environment friendly carry bag

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine